‘നിയമം പിന്‍വലിച്ചില്ലെങ്കില്‍ ഇവിടെക്കിടന്ന് മരിക്കും’; സമരഭൂമിയിലെ പെണ്ണ്: വിഡിയോ

farmer-protest-42
SHARE

ഡല്‍ഹി ചലോ കര്‍ഷക മാര്‍ച്ചില്‍ നിശബ്ദവിപ്ളവം തീര്‍ക്കുകയാണ് അമ്മമാര്‍. സിംഘുവിലെയും തിക്രിയിലെയും കര്‍ഷകപ്രക്ഷോഭഭൂമിയില്‍ സ്ത്രീസാന്നിധ്യം കുറവാണ്. അവര്‍ സ്വന്തം നാടുകളില്‍ ചരിത്രം രചിക്കുകയാണ്. വീട്ടിലെ പുരുഷന്മാര്‍ പ്രക്ഷോഭത്തിനിറങ്ങിപ്പുറപ്പെട്ടതോടെ കൃഷിയിടങ്ങളില്‍ പൊന്ന് വിളയിക്കാന്‍ കലപ്പ കൈയ്യിലേന്തിയിരിക്കുകയാണ് സ്ത്രീകള്‍ ഇപ്പോള്‍. സ്വന്തം കൃഷിഭൂമിയില്‍ മാത്രമല്ല, മറ്റുള്ളവരുടെ പാടങ്ങളിലും അവര്‍ അധ്വാനിക്കുന്നു. ഇതിനിടയിലും ആയിരത്തിലധികം സ്ത്രീകള്‍ സിംഘുവിലുണ്ട്. 

70 പിന്നിട്ട അമ്മമാരാണ് കൂടുതലും. 80 വയസില്‍ കൂടുതലുള്ള കര്‍പാര്‍ കൗര്‍ നടന്നുനീങ്ങുമ്പോള്‍ സിംഘുവിലാകെ ആവേശമാണ്. ദാദിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ യുവാക്കളുടെ തിരക്ക്. മക്കള്‍ക്കും കൊച്ചുമകള്‍ക്കുമൊപ്പം അമൃത്സറില്‍ നിന്ന് പതിനൊന്ന് ദിവസം മുന്‍പാണ് സിംഘുവിലെത്തിയത്. വിവാദ നിയമങ്ങളെക്കുറിച്ചും സമരത്തെക്കുറിച്ചും ദാദിക്ക് വ്യക്തമായ നിലപാടുണ്ട്. നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണെന്നും പിന്‍വലിക്കാതെ സിംഘു വിട്ടുപോകില്ലെന്നും കര്‍പാര്‍ ദാദ്ര ഉറച്ചശബ്ദത്തില്‍ വ്യക്തമാക്കി. വിഡിയോ കാണാം. 

കര്‍പാര്‍ കൗര്‍: മൂന്നു കരിനിയമങ്ങളും ഉടന്‍ പിന്‍വലിക്കണം. ഇല്ലെങ്കില്‍ ഇവിടെ കിടക്കും. ഇവിടെ കിടന്ന് മരിക്കും. 

പുനീത് കൗര്‍: ഇവിടെ മാത്രമല്ല പഞ്ചാബിലാകെ സമരമാണ്.  

ഹര്‍വീന്ദര്‍കൗര്‍: വീട്ടിലെ സ്ത്രീകളാണ് പാടത്ത് ഇപ്പോള്‍ പണിയെടുക്കുന്നത്. നാട്ടിലെ പ്രായമുള്ളവരും യുവാക്കളും ഇവിടെയാണ്. എല്ലാ പ്രായക്കാരും ഈ സമരത്തിന് പിന്തുണയുമായി രംഗത്തുന്നുണ്ട്. ഈ സമരം അവസാനിപ്പിക്കാന്‍ മോദി ഇടപെടണം. ഞങ്ങള്‍ ഇവിടെ നിന്ന് പോകില്ല. എന്തിന് പോകണം. പ്രായമായവരെയും കുട്ടികളെയും ഇവിടെ നിന്ന് മാറ്റാന്‍ നോക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. അങ്ങനെ അവര്‍ മാറിയാല്‍ യുവാക്കളെ പൊലീസ് ആക്രമിക്കും.ഇവിടെ കിടന്ന് മരിക്കാനാണ് യോഗമെങ്കില്‍ മരിക്കും. 

ഹരീന്ദര്‍പാല്‍കൗര്‍: വീട്ടില്‍ ആളില്ലെങ്കില്‍ പാടത്ത് അയല്‍ക്കാര്‍ സഹായിക്കും. ഇതൊരു ഐതിഹാസിക സമരമാണ്.

MORE IN INDIA
SHOW MORE
Loading...
Loading...