അരലക്ഷം കർഷകർ മഹാരാഷ്ട്രയിൽ നിന്നെന്നും; മോദിക്കാലത്തെ ഏറ്റവു വലിയ പ്രക്ഷോഭം

farmers-protest-today
SHARE

വിവാദ നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയാറല്ലെന്നു വ്യക്തമാക്കുന്ന കർഷകർ സമരം ശക്തമാക്കുകയാണ്. മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭം എന്ന നിലയിലേക്കു വളർന്ന കർഷക സമരം പരിഹരിക്കാനുള്ള അണിയറ നീക്കങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഊർജിതമാക്കി. എന്നാൽ ആവശ്യങ്ങളിൽ ഉറച്ച് നിൽക്കുന്ന കർഷകർക്ക് പിന്തുണ കൂടുന്ന കാഴ്ചയാണ് രാജ്യത്ത്. 

ഇന്നു ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ കേന്ദ്രം വിളിച്ച രണ്ടാം ചർച്ചയിൽ പങ്കെടുക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. വിട്ടുവീഴ്ച വേണ്ടന്ന നിലപാടിൽ തന്നെയാണ് സർക്കാരും കർഷകരും.  

നിയമങ്ങൾ പിൻവലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീർപ്പിനും തയാറല്ലെന്ന നിലപാട് ഇന്നത്തെ ചർച്ചയിൽ സംഘടനാ നേതാക്കൾ ആവർത്തിക്കും. സർക്കാർ നടത്തുന്ന അനുരഞ്ജന നീക്കങ്ങൾക്കു വഴങ്ങാതെ ഒറ്റക്കെട്ടായി നിൽക്കാൻ സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിൽ നേതാക്കൾ ആഹ്വാനം ചെയ്തു. 

പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഡൽഹി അതിർത്തിയിലേക്ക് ഇന്നലെയും ആയിരക്കണക്കിനു കർഷകരെത്തി. ഡൽഹി – ഹരിയാന അതിർത്തിയിലുള്ള സിംഘുവിൽ 31 കിലോമീറ്ററും തിക്രിയിൽ 26 കിലോമീറ്ററും നീളത്തിൽ 3 ലക്ഷത്തോളം കർഷകർ നിലയുറപ്പിച്ചിട്ടുണ്ടെന്നു രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോ ഓർഡിനേറ്റർ കെ.വി. ബിജു പറഞ്ഞു. 

ഇന്നത്തെ ചർച്ച പരാജയപ്പെട്ടാൽ അതിർത്തികളിൽ തങ്ങുന്നതിന് ഒരുക്കങ്ങൾ ആരംഭിച്ചു. 6 മാസം വരെ കഴിയാനുള്ള തയാറെടുപ്പുകളോടെയാണു കർഷകർ എത്തിയത്. പ്രക്ഷോഭം നീണ്ടാൽ ഡൽഹിയിലെത്താൻ തയാറായി മധ്യപ്രദേശിൽ അര ലക്ഷത്തോളം കർഷകർ നിൽക്കുന്നുണ്ടെന്നു സംഘടനാ നേതാക്കൾ അറിയിച്ചു. മഹാരാഷ്ട്രയിൽ വിവിധ കർഷക സംഘടനകൾ ഇന്ന് ജില്ലാ കേന്ദ്രങ്ങളിലും താലൂക്ക് ആസ്ഥാനങ്ങളിലും ഐക്യദാർഢ്യ റാലി നടത്തും. 

MORE IN INDIA
SHOW MORE
Loading...
Loading...