ബുറാഡിയിലെ മൈതാനത്തേക്ക് കേന്ദ്രം വിളിച്ചു; കര്‍ഷകര്‍ പോയില്ല; എന്തുകൊണ്ട്?

farmers-burari
SHARE

ഡൽഹിചലോ മാർച്ചിലെ കർഷകർക്കായി കേന്ദ്രസർക്കാർ സർവ്വ സൗകര്യങ്ങളോടെയും ഒരുക്കിയ ഇടമാണ് ബുറാഡിയിലെ നിരങ്കരി മൈതാനം. ഇവിടെ കൂറ്റൻ പന്തലുകളും കെട്ടി ഉയർത്തി. പക്ഷേ, കേന്ദ്രത്തിന്റെ നീക്കങ്ങളിൽ അപകടം ഒളിഞ്ഞിരുപ്പുണ്ടെന്ന് കർഷക സംഘടനകൾ സംശയിച്ചു. കർഷകരെ തടങ്കലിൽ വയ്ക്കാൻ ജയിലായി ഏഴ് സ്റ്റേഡിയങ്ങൾ വിട്ടു നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഡൽഹി സർക്കാർ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുറാഡി മൈതാനം ഒരുങ്ങിയത്. ഇതോടെ നിരങ്കരി മൈതാനം തുറന്ന ജയിലാണെന്ന് കർഷക സംഘടനകൾ ആരോപിച്ചു. ഇപ്പോൾ മറ്റൊരു പാതയിലൂടെ വന്ന 300ൽ താഴെ കർഷകർ മാത്രമാണ് ബുറാഡി മേഖലയിലുള്ളത്. അവരും സർക്കാർ ക്രമീകരണങ്ങളിലക്ക് മാറാൻ കൂട്ടാക്കാതെ വന്നതോടെ സർക്കാർ ഉയർത്തിയ പന്തലുകളിൽ കടക്കാൻ ആളില്ലാതായി. വിശദമായ വിഡിയോ കാണാം. 

MORE IN INDIA
SHOW MORE
Loading...
Loading...