സ്വകാര്യചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; ഹസിന്റെ പരാതി; ജോലിക്കാരിയുടെ മകൻ അറസ്റ്റിൽ

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനെ ഭീഷണിപ്പെടുത്തിയ കേസിൽ 25 വയസ്സുകാരന്‍ അറസ്റ്റിൽ. പണം ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു മാസമായി യുവാവ് ഹസിൻ ജഹാനെ ഭീഷണിപ്പെടുത്തിയെന്നാണു കൊൽ‌ക്കത്ത പൊലീസ് പറയുന്നത്. ഹസിൻ ജഹാന്റെ പരാതിയെ തുടർന്ന് കാനിങ് സ്റ്റേഷൻ റോഡ് പരിസരത്തുനിന്നാണു യുവാവിനെ പിടികൂടിയത്.

ഹസിൻ ജഹാന്റെ വീട്ടിലെ സഹായിയായിരുന്നു പണം ആവശ്യപ്പെട്ട് ആദ്യം വിളിച്ചത്. പിന്നീട് ഇവരുടെ മകനാണെന്നു പറഞ്ഞ് ഒരാൾ വിളിക്കാൻ തുടങ്ങി. പണം നൽകിയില്ലെങ്കിൽ ഹസിൻ ജഹാന്റെ സ്വകാര്യ ചിത്രങ്ങൾ, മൊബൈൽ ഫോൺ നമ്പരുകൾ‌ എന്നിവ സമൂഹമാധ്യമത്തിൽ ഇടുമെന്നായിരുന്നു ഭീഷണി. ഇയാള്‍ ഹസിൻ ജഹാനെ അധിക്ഷേപിച്ചതായും പരാതിയിലുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.

ആദ്യ ദിവസങ്ങളിൽ യുവാവിന്റെ ആവശ്യത്തോട് ഹസിൻ ജഹാൻ പ്രതികരിച്ചില്ല. എന്നാൽ ഭീഷണി പതിവായതോടെ അവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നവംബർ 22ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭീഷണി സന്ദേശങ്ങൾ എത്തിയ ഫോൺ നമ്പരുകൾ പരിശോധിച്ച പൊലീസ് ചൊവ്വാഴ്ച രാത്രി യുവാവിനെ പിടികൂടി. വീട്ടുജോലിക്കാരിയായിരുന്ന സ്ത്രീയെ കണ്ടെത്താനും പൊലീസ് നീക്കം തുടങ്ങി. ഹസിനും ഷമിയും വേർപിരിഞ്ഞു താമസിക്കാൻ തുടങ്ങിയ ശേഷം പലതവണ അവര്‍ വിവാദങ്ങളിൽ പെട്ടിരുന്നു.

ഷമിക്കെതിരെ പൊലീസിൽ പരാതി നൽകിയ ഹസിൻ അയോധ്യ രാമക്ഷേത്ര വിഷയത്തിൽ പ്രതികരിച്ചും വാർത്തകളിൽ ഇടം നേടി. രാമക്ഷേത്ര വിഷയത്തിൽ പ്രതികരിച്ചതിനെ തുടർന്ന് ഹസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണി ഉയർന്നിരുന്നു. കൊൽക്കത്ത പൊലീസ് സു

ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിച്ചയാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം അനുവദിച്ചിട്ടുള്ള വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ കോടതികള്‍ക്കു അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.