കന്യാകുമാരി ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക മൽസരിക്കണം; കാർത്തി: നിർണായക നീക്കം

priyanka-gandhi-kanyakumari
SHARE

കന്യാകുമാരി ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മൽസരിക്കണം എന്നാവശ്യപ്പെട്ട് ലോക്സഭാ എം.പിയും പി.ചിദംബരത്തിന്റെ മകനുമായ കാർത്തി ചിദംബരം രംഗത്ത്. ട്വിറ്ററിലൂടെയാണ് കാർത്തി ഇക്കാര്യം ആവശ്യപ്പെടുന്നത്. ധീരമായ നീക്കങ്ങൾ നമുക്ക് ആവശ്യമാണ് എന്ന് പറഞ്ഞുകൊണ്ടാണ് കാർത്തി ട്വിറ്ററിൽ കുറിപ്പ് തുടങ്ങുന്നത്.

‘കോൺഗ്രസ് ആഗ്രഹിക്കുന്നതുപോലെ പ്രവർത്തകരുടെ ആവേശം ഉയർത്താൻ പ്രിയങ്കാ ഗാന്ധി വരാനിരിക്കുന്ന കന്യാകുമാരി ഉപതിരഞ്ഞെടുപ്പിൽ ഉറപ്പായും മൽസരിക്കണം’ കാർത്തി ആവശ്യപ്പെടുന്നു. കന്യാകുമാരിയിൽ നിന്നുള്ള കോൺഗ്രസ് എംപി എച്ച്. വസന്ത കുമാർ കോവിഡ് ബാധിച്ചു മരിച്ചിരുന്നു.

ഇതോടെയാണ് കോൺഗ്രസിന് കരുത്തുള്ള കന്യാകുമാരിയിൽ പ്രിയങ്ക മൽസരിക്കണം എന്ന ആവശ്യം ഉയരാൻ കാരണം. ഇതിനൊപ്പം തമിഴ്നാട്ടിൽ കളം പിടിക്കാൻ ബിജെപി നടത്തുന്ന നീക്കങ്ങൾക്ക് പ്രിയങ്കയുടെ വരവോടെ തടയിടാനാകുമെന്നും പ്രവർത്തകർ വിശ്വസിക്കുന്നു. എന്നാൽ ഇപ്പോൾ ഉത്തർപ്രദേശിന്റെ ചുമതല വഹിക്കുന്ന പ്രിയങ്ക അവിടെ സജീവമാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...