2020ൽ ഒരു ദിവസം അദാനി സമ്പാദിച്ചത് 449 കോടിരൂപ; അംബാനിക്കും മുകളിൽ

adani-ambani
SHARE

കോവിഡ് പ്രതിസന്ധികൾ നിറഞ്ഞ ഈ വർഷത്തിലും സാമ്പത്തിക വളർച്ചയിൽ വൻ മുന്നേറ്റം നടത്തി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സില്‍ ഈ വർഷം 19.1 ബില്യൺ ഡോളറിന്റെ വളർച്ചയാണ് അദാനി നേടിയത്. അതേസമയം മുകേഷ് അംബാനക്ക് 16.4 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയാണ് നേടാനായത്. ഇതോടെ അംബാനിയെക്കാൾ കൂടുതൽ സാമ്പത്തിക വളർച്ച ഈ വർഷം അദാനി നേടുന്നു എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

ഈ വർഷത്തെ പത്തരമാസത്തിനിടെ 1.41 ലക്ഷം കോടി രൂപയാണ് അദാനി നേടിയത്. ഒരു ദിവസത്തെ വരുമാനം 449 കോടിരൂപ. ഇതടക്കം അദാനിയുടെ മൊത്തം ആസ്തി 30.4 ബില്യൺ ഡോളറാണ്. ബ്ലൂംബര്‍ഗ് റിപ്പോർട്ട് പ്രകാരം ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ നാല്‍പ്പതാമതാണ് അദാനി. മുകേഷ് അംബാനി പത്താമതും.

MORE IN INDIA
SHOW MORE
Loading...
Loading...