കാളയെപ്പോലെ പണിയെടുക്കുന്ന ബൈക്ക്; അപൂര്‍വം; വിഡിയോ

Specials-HD-Thumb-Bull-Bike
SHARE

കാളയെപ്പോലെ പണിയെടുക്കുന്ന ബൈക്കിന്റെ കാഴ്ചയാണ് ഇനി. രാജസ്ഥാനിലെ ചരിത്രനഗരമായ ഉദയ്പുരിന്റെ പ്രാന്തപ്രദേശത്താണ് ഈ അപൂര്‍വകാഴ്ച. ഫെഡറല്‍ റിപബ്ലിക് ഒാഫ് ജര്‍മനി, തിരുവനന്തപുരം കേന്ദ്രത്തിലെ ഒാണറി കോണ്‍സെല്‍ ഡോ. സയ്യദ്  ഇബ്രാഹിം മനോരമ ന്യൂസിന് വേണ്ടി പകര്‍ത്തിയ എന്റെ വാര്‍ത്ത.

ഒരുകാലത്ത് കാളചെയ്തിരുന്ന ജോലിയാണ് ബൈക്ക് ഏറ്റെടുത്തിരിക്കുന്നത്. ഉദയ്പുര്‍ നഗരത്തിന് തൊട്ടടുത്ത് ദേശീപാതയോരത്താണ് ഈ കാഴ്ച. ഘാണി എന്ന പലഹാരമാണ് ഉണ്ടാക്കുന്നത്. ഇതിന്റെ എണ്ണയും ഭക്ഷ്യയോഗ്യം.വെളുത്ത എള്ള് , കൊപ്ര, ശര്‍ക്കര എന്നിവ ചേര്‍ത്ത് ചക്കില്‍ ആട്ടിയെടുക്കുന്നു. തണുപ്പുകാലത്ത് നാലുമാസം മാത്രമെ ഇത് ലഭ്യമാകൂ. ഉദയ്പുരിന്റെ സമീപഗ്രാമത്തില്‍ താമസിക്കുന്ന കൈലാസ് സാഹു ഇനി നാലുമാസം ഈ പാതയോരത്തുണ്ടാകും. ഇതാണ് ഉപജീവനമാര്‍ഗവും.

ലോക്ഡൗണ്‍ അവസാനിക്കാത്തതിനാല്‍ കുട്ടികളും ഒപ്പമുണ്ട്. ഇതിന്റെ എണ്ണയ്ക്ക് ഒരുലീറ്ററിന് മുന്നൂറുരൂപയാണ് വില. ഇതിന് ഔഷധഗുണമുണ്ടെന്നാണ് കൈലാസ് സാഹുവിന്റെ അവകാശവാദം. ആഹാരപദാര്‍ഥങ്ങള്‍ക്ക് സുഗന്ധം പകരാനും ഈ എണ്ണ ഉപയോഗിക്കുന്നു.കോവിഡ് വ്യാപനം കുറഞ്ഞുവരുന്നതോടെ ഘാണി കഴിക്കാന്‍ കൂടുതലാളെത്തുമെന്ന പ്രതീക്ഷയിലാണ് കൈലാസ് സാഹു.

MORE IN INDIA
SHOW MORE
Loading...
Loading...