സിദ്ധിഖ് കാപ്പന് ലഭിക്കാത്ത നീതി; സുപ്രീം കോടതിയെ ഓര്‍മിപ്പിച്ച് കപിൽ സിബൽ

arnab-sibal
SHARE

ആത്മഹത്യാപ്രേരണ കുറ്റത്തിന് അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളില്‍‍ റിപബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുകയാണ് സുപ്രീം കോടതി. സുപ്രീംകോടതി നടപടിക്കെതിരെ വിമർശനം ഉന്നയിക്കുകയാണ് അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ. ഹാത്രസിൽ വാർത്ത റിപ്പോർട്ട് ചെയ്യാനായി പോയ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പന്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വിമർശനം. 

'ഹത്രസിലെ വാർത്ത റിപ്പോർട്ട് ചെയ്യാനായി പോയ ഒരു മലയാളി പത്രപ്രവർത്തകനെ യുപി പോലീസ് അറസ്റ്റ് ചെയ്തു ജയിലിട്ടിട്ടുണ്ട്. ആർട്ടിക്കിൾ 32 അനുസരിച്ചു ഞങ്ങളന്നു ഈ കോടതിയിൽ വന്നിരുന്നു. അന്ന് ഞങ്ങളോട് കീഴ്ക്കോടതിയിൽ പോകാനാണ് പറഞ്ഞത്. നാലാഴ്ച കഴിഞ്ഞുള്ള ഡേറ്റിൽ ആ പരാതി പോസ്റ്റിങ് നടത്തുകയും ചെയ്തു. ഈ കോടതിയിൽ ഇങ്ങനെയും നടക്കുന്നുണ്ട് എന്നു ഓർമ്മിപ്പിച്ചതാണ്..'.

അർണബിന് ജാമ്യമനുവദിച്ച കോടതിയോട് കപിൽ സിബൽ പറയുന്നതിങ്ങനെയാണ്. വലിയ തരത്തിലുള്ള വിമർശനങ്ങളാണ് ഇക്കാര്യത്തില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നത്.

'അർണാബ് ഗോസ്വാമിക്ക് ജാമ്യം !.സിദ്ദിക്ക് കാപ്പനും ഒമർ ഖാലിദിനും സഞ്ജീവ് ഭട്ടിനും കശ്മീരിലെ മാധ്യമപ്രവർത്തകർക്കുമൊന്നും ലഭിക്കാത്ത ഈ 'അതിവേഗ നീതി 'യുടെ പേരാണ് ഹിന്ദുത്വ പ്രിവിലെജ്'. സിദ്ധിഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ധിഖ് ഫെയ്സ്ബുക്കിൽ കുറിച്ചതാണിത്. 

ആര്‍ക്കിടെക്ടിറ്റിന്‍റെ ആത്ഹത്യക്കേസില്‍ റിപബ്ലിക് ടിവി മേധാവി അര്‍ണാബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു കോടതി. അര്‍ണാബിനെയും മറ്റ് രണ്ട് പ്രതികളെയും അമ്പതിനായിരം രൂപ ജാമ്യത്തുകയായി കെട്ടിവയ്ച്ച് ഉടന്‍ വിട്ടയയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവ്  തെറ്റാണെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 

അര്‍ണാബ് ഗോസ്വാമിയെ ആത്മഹത്യക്കേസില്‍ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്.  പണം നല്‍കാനുണ്ടെന്ന പേരില്‍ മാത്രം ഒരാള്‍ക്കെതിരെ ആത്മഹത്യ പ്രേരണക്കേസെടുക്കാനാകുമോ...? ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തില്‍ പ്രതികളുടെ ഭാഗത്ത് നിന്ന് നിരന്തരമായ സമ്മര്‍ദ്ദം ഉണ്ടെങ്കിലേ പ്രേരണക്കുറ്റം നിലനില്‍ക്കൂ. പ്രഥമദൃഷ്ട്യാ ഇതൊന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ കസ്റ്റഡിയലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമെന്താണെന്നും കോടതി ചോദിച്ചു. ഒരാളുടെ പ്രത്യയശാസ്ത്രത്തോട് വിയോജിപ്പുണ്ടാകും. റിപബ്ലിക് ചാനല്‍ താന്‍ കാണാറില്ല. ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ക്കും കാണാതിരിക്കാമെന്നും പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...