മിസൈലുപയോഗിച്ച് കപ്പല്‍ തകര്‍ത്തു; കരുത്തുകൂട്ടി നാവിക‌സേന

നാവികസേന പുതിയ കപ്പല്‍വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. സേനയുടെ മിസൈല്‍ കോര്‍വെറ്റായ ഐഎന്‍എസ് കോറയില്‍ നിന്നായിരുന്നു വിക്ഷേപണം. മിസൈല്‍ പതിച്ച കപ്പല്‍ പൂര്‍ണമായി തകര്‍ന്നു. ബംഗാള്‍ ഉള്‍ക്കടലിലായിരുന്നു പരീക്ഷണം. ഒരാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് നാവികസേന കപ്പല്‍വേധ മിസൈല്‍ പരീക്ഷിക്കുന്നത്. ഐഎന്‍എസ് പ്രബലില്‍ നിന്ന് നടത്തിയ വിക്ഷേപണവും പൂര്‍ണവിജയമായിരുന്നു.