ഒന്നരകോടി നൽകി പ്രഭാസ്; വേണം തെലങ്കാനയ്ക്ക് സഹായം; താരങ്ങൾ രംഗത്ത്

prabhas-help
SHARE

രണ്ടുവർഷം മുൻപ് കേരളം നേരിട്ട മഹാപ്രളയത്തിന് സമാനമായ അവസ്ഥയാണ് ഇപ്പോൾ തെലങ്കാനയിൽ. ആശങ്ക കൂട്ടി മഴ വീണ്ടും ശക്തിപ്രാപിക്കുകയാണ്. മഴക്കെടുതിയിൽ ഇതുവരെ 70 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 33ഉം ഹൈദരാബാദ് നഗരത്തിലാണ്. ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലാണ്. നദികൾ കരകവിഞ്ഞൊഴുകുകയാണ്. സൈന്യവും, ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും രക്ഷപ്രവർത്തനത്തിനായി രംഗത്തുണ്ട്. സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. 2 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

തെലങ്കാനയ്ക്ക് സഹായവുമായ ഒട്ടേറെ സിനിമാ താരങ്ങൾ രംഗത്തെത്തി. ഒന്നരകോടി രൂപ നടൻ പ്രഭാസ് നൽകുമെന്ന് അറിയിച്ചു. ചിരഞ്ജീവി, മഹേഷ് ബാബു, പവൻ കല്യാൺ എന്നിവർ ഒരു കോടി രൂപ വീതവും നാഗാർജുന 50 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. വിജയ് ദേവരകോണ്ട പത്തുലക്ഷം രൂപ നൽകുകയും കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് സഹായം ചോദിക്കുകയും ചെയ്തു. 6000 കോടി രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ വ്യക്തമാക്കി.

MORE IN INDIA
SHOW MORE
Loading...
Loading...