ഹൃദയത്തിൽ നിന്ന് ഒരു കുഞ്ഞു സല്യൂട്ട്; സല്യൂട്ട് അടിക്കാൻ പഠിപ്പിച്ച് പട്ടാളക്കാർ; വൈറൽ വിഡിയോ

military-wb
SHARE

നാട് കാക്കുന്ന പട്ടാളക്കാരെ കണ്ട മാത്രയിൽ തനിയ്ക്കറിയാവുന്ന പോലെ സല്യൂട്ട് നൽകുന്ന കുരുന്നിന്റെ വിഡിയോ വൈറലാവുന്നു.

ലേയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. പട്ടാളക്കാർ നടന്നുവരുന്ന വഴിയിൽ നിൽക്കുകയായിരുന്നു കുരുന്ന്. ഉദ്യോഗസ്ഥരെ കണ്ടപ്പോൾ അവൻ തലയിൽ കൈ ചേർത്തുവച്ച് അറിയാവുന്ന വിധത്തിൽ അവർക്ക് സല്യൂട്ട് നൽകി. കുഞ്ഞിന്റെ പ്രവർത്തി ഏറെ ഇഷ്ടപ്പെട്ട ഉദ്യോഗസ്ഥർ അവനരികിലേക്ക്  എത്തി. പിഴവുകൾ പറഞ്ഞുകൊടുത്ത് എങ്ങനെയാണ് സല്യൂട്ട് ചെയ്യുന്നത് എന്ന് പഠിപ്പിക്കാനായിരുന്നു അടുത്ത ശ്രമം. പട്ടാളക്യാമ്പിൽ പരിശീലനത്തിനെത്തിയതു പോലെ ഏറെ ആത്മാർത്ഥമായി ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ  അനുസരിച്ച് സല്യൂട്ട് ചെയ്യുന്നബാലനെ ദൃശ്യങ്ങളിൽ കാണാം. പട്ടാളക്കാരിൽ ഒരാൾ തന്നെയാണ് വിഡിയോ പകർത്തിയിരിക്കുന്നത്.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയായ സുധ രാമനാണ്  ബാലന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചത്. ഭാവി ഇന്ത്യക്കുവേണ്ടി വളർന്നുവരുന്ന പട്ടാളക്കാരൻ എന്ന അടിക്കുറിപ്പോടെയാണ് സുധാ രാമൻ  ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. മണിക്കൂറുകൾക്കം തന്നെ 14 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി.

MORE IN INDIA
SHOW MORE
Loading...
Loading...