പാക്ക് സൈനികന്റെ ഖബറിടം കാത്ത് ഇന്ത്യൻ സൈന്യം; മാതൃക; സല്യൂട്ട്

pak-indian-army
SHARE

കരുത്തിലും രാജ്യസ്നേഹത്തിലും മാത്രമല്ല സംസ്കാരത്തിലും ലോകത്തിന് മാതൃകയാണ് ഇന്ത്യൻ സൈന്യം. അതു വീണ്ടും വ്യക്തമാക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ൈവറലാകുന്നത്. ജമ്മു കശ്മീരിലെ നൗഗാം സെക്ടറിലുള്ള പാക്കിസ്ഥാൻ സൈനിക ഓഫിസറായ മേജർ മുഹമ്മദ് ഷാബിർ ഖാന്റെ ഖബറിടമാണ് ഇന്ത്യൻ സൈന്യം വൃത്തിയാക്കിയത്. ഇതിനൊപ്പം ഖബറിടത്തിന്റെ വേലികെട്ടി സുരക്ഷയും ഒപ്പം പാക് സൈനികന്റെ പേരും വിവരങ്ങളുമുള്ള ബോർഡും സ്ഥാപിച്ചു. 

ചിനാർ കോപ്‌സിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.1972 മെയ് 5നാണ് നൗഗം സെക്ടറിൽ വച്ച് പാക് സൈനികൻ മരിക്കുന്നത്. ‘മരിച്ച സൈനികൻ, അതേത് രാജ്യത്തിന്റെ ആയിക്കൊള്ളട്ടെ, മരണശേഷം ബഹുമാനവും ആദരവും അർഹിക്കുന്നു’ എന്നാണ് ഇന്ത്യൻ സൈന്യം  ഇതിലൂടെ തെളിയിക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...