വഴിയിലൂടെ പോയ കാളയെ തല്ലി; തിരിച്ചാക്രമിച്ചു; തെറിച്ച് വീണ് വയോധികൻ; വിഡിയോ

bull-attack
SHARE

വയോധികനെ കാള ഇടിച്ചുതെറിപ്പിക്കുന്ന വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വയോധികൻ കാളടെ വടി കൊണ്ട് തല്ലിയതായാണ് പ്രകോപനത്തിന് കാരണം. 

27 സെക്കന്‍ഡുളള വീഡിയോയാണ് ഇത്. റോഡരികില്‍ നില്‍ക്കുകയാണ് കാള. എതിര്‍വശത്തായി രണ്ടുപേര്‍ പടിയില്‍ ഇരിക്കുന്നുണ്ട്. ഈ സമയത്ത് ആ വഴി കടന്നുവന്ന വയോധികനെയാണ് കാള ആക്രമിച്ചത്.കാളയെ വടി ഉപയോഗിച്ച് വയോധികന്‍ തല്ലി. തുടര്‍ച്ചയായി മൂന്നുതവണ തല്ലിയതോടെ, കാള വയോധികനെ ആക്രമിക്കുകയായിരുന്നു. 

തല കൊണ്ടുളള ഇടിയില്‍ വയോധികന്‍ തെറിച്ചു പോകുന്നതും ഒരു മതിലില്‍ തട്ടി നിലത്തുവീഴുന്നതും വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് വയോധികന്‍ എഴുന്നേറ്റ് നില്‍ക്കുന്ന ഭാഗത്താണ് വീഡിയോ അവസാനിക്കുന്നത്. കർമത്തിന്റെ ഫലമാണ് ഇതെന്നാണ് വിഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...