ദുർമന്ത്രവാദിയെന്ന് ആരോപണം; 80 കാരനെ ജീവനോടെ കുഴിച്ചുമൂടി

buries-alive
SHARE

ദുർമന്ത്രവാദിയെന്ന് ആരോപിച്ച് വൃദ്ധനെ ബന്ധുക്കൾ ജീവനോടെ കുഴിച്ചുമൂടി. മേഘാലയയിലാണ് സംഭവം. സംഭവത്തിൽ ബന്ധുക്കളായ എട്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ബന്ധുവായ യുവതിയെ ദുർമന്ത്രവാദം ചെയ്ത് കിടപ്പുരോഗിയാക്കിയെന്ന് ആരോപിച്ചായിരുന്നു ക്രൂരകൃത്യമെന്ന് പൊലീസ് പറയുന്നു. മുൻകൂട്ടി തീരുമാനിച്ച പ്രകാരം എത്തിയ സംഘം വീട്ടിലെത്തി ഒക്ടോബർ ഏഴിന് വൃദ്ധനെ കൂട്ടിക്കൊണ്ടു പോയി. പിറ്റേദിവസമായിട്ടും കാണാതായതോടെയാണ് മക്കൾ അന്വേഷിച്ചിറങ്ങിയത്. വിവരമില്ലാതിരുന്നതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂട്ടിക്കൊണ്ടുപോയവരിൽ നിന്ന് അരുകൊലയുടെ തുമ്പ് ലഭിച്ചത്. 

വൃദ്ധന്റെ കൈകൾ പിന്നിലേക്ക് കെട്ടിവച്ച ശേഷം കാലുകൾ ചാക്കിട്ട് കെട്ടിയാണ് കുഴിയിലേക്ക് ഇറക്കിയതെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ഇയാളെ മറവ് ചെയ്ത ശേഷം കല്ലും കുരിശും നാട്ടിയാണ് സംഘം മടങ്ങിയത്. 

MORE IN INDIA
SHOW MORE
Loading...
Loading...