'കേരളത്തില്‍ വ്യാപക മതപരിവര്‍ത്തനം': സഭയിൽ ബിജെപി

sabha
SHARE

പ്രതിപക്ഷ ബഹിഷ്ക്കരണം തുടരുന്നതിനിടെ വിദേശ സംഭാവന നിയന്ത്രണ ബില്‍ രാജ്യസഭ പാസാക്കി.  തൊഴില്‍ നിയമങ്ങള്‍ ഉദാരമാക്കുന്ന മൂന്ന് ചട്ടങ്ങള്‍ ഉടന്‍ വോട്ടിനിടും. വിദേശ ഫണ്ട് സ്വീകരിച്ച് കേരളത്തില്‍ വ്യാപക മതപരിവര്‍ത്തനം നടക്കുന്നതായി ബിജെപി ആരോപിച്ചു. കോവിഡ് ഭീഷണി കണക്കിലെടുത്ത് ഇരുസഭകളും ഇന്ന് അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞേക്കും. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ വൈകീട്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കാണും.   

വിദേശത്തു നിന്നും സംഭാവന സ്വീകരിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് നിലവിലെ എഫ്സിആര്‍എ ഭേദഗതി. സംഭാവനകളുടെ 20 ശതമാനത്തില്‍ കൂടുതല്‍ ഭരണപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ കഴിയില്ല. റജിസ്ട്രേഷനും ൈലസന്‍സും പുതുക്കാന്‍ ആധാര്‍ നിര്‍ബന്ധം. ഭരണസമിതിയില്‍ വിദേശികളുണ്ടെങ്കില്‍ പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പുവേണം. എസ്ബിെഎയുടെ ന്യൂഡല്‍ഹി ശാഖ വഴിമാത്രം വിദേശഫണ്ട് സ്വീകരിക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതുസേവകരും വിദേശഫണ്ട് സ്വീകരിക്കരുത്. വിദേശഫണ്ട് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നും കേരളത്തില്‍ വ്യാപക മതപരിവര്‍ത്തനം നടക്കുന്നുവെന്നും ബിജെപി.

തൊഴിലാളികളുടെ സാമൂഹിക സുരക്ഷ, വ്യവസായ ബന്ധം, ജോലി സ്ഥലത്തെ സുരക്ഷ, ആരോഗ്യം എന്നിവ സംബന്ധിച്ചാണ് മൂന്ന് തൊഴില്‍ ചട്ടങ്ങള്‍. മിന്നല്‍ സമരങ്ങള്‍ പാടില്ല. സമരം നടത്താന്‍ 14 ദിവസത്തെ മുന്‍കൂര്‍ നോട്ടിസ് വേണം. സംസ്ഥാനങ്ങള്‍ക്ക് തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ അവകാശം. മുന്നൂറോ അതില്‍ താഴെയോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി കൂടാതെ പിരിച്ചുവിടാം. അപകടങ്ങളിലെ പിഴത്തുകയുടെ 50 ശതമാനം തൊഴിലാളികള്‍ക്ക്. തൊഴില്‍ സുരക്ഷയ്ക്ക് ദേശീയ തൊഴിലിട സുരക്ഷാ ആരോഗ്യ ബോര്‍ഡ്. കമ്പനി റജിസ്ട്രേഷന്‍, ലൈസന്‍സ് നടപടികള്‍ ലഘൂകരിക്കും. മാധ്യമപ്രവര്‍ത്തകര്‍ക്ക് മൂന്ന് വര്‍ഷം ജോലി ചെയ്താല്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹത. അതിഥി തൊഴിലാളികളും സാമൂഹിക സുരക്ഷ ചട്ടത്തിന്‍റെ പരിധിയില്‍. എഫ്സിആര്‍എ ഭേദഗതിയും തൊഴില്‍ ചട്ടങ്ങളും ലോക്സഭ പാസാക്കിയതാണ്. കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പ്രതിഷേധം പരിപാടികള്‍ തീരുമാനിക്കാന്‍ ഗുലാംനബി അസാദിന്‍റെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാക്കളുടെ യോഗം ചേര്‍ന്നു.

MORE IN INDIA
SHOW MORE
Loading...
Loading...