ടൂറിസ്റ്റ് ഗൈഡിനെ വിളിച്ചു വരുത്തി കൂട്ടബലാൽസംഗം; ഒരാൾ അറസ്റ്റിൽ

up-rape-cases-1708
SHARE

ടൂറിസ്റ്റ് ഗൈഡായ യുവതിയെ ഡൽഹിയിൽ കൂട്ടബലാൽസംഗത്തിനിരയാക്കി. ഇന്ത്യാഗേറ്റിന് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് യുവതിയെ പീഡിപ്പിച്ചെതന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി.

ടിക്കറ്റ് ബുക്കിങ് എക്സിക്യുട്ടീവും ടൂറിസ്റ്റ് ഗൈഡുമാണ് യുവതി. യുവതിക്ക് സാമ്പത്തിക ബുദ്ധിമുട്ടുള്ളതായി മനസിലാക്കിയ സംഘം ചതിയിൽപ്പെടുത്തുകയായിരുന്നു. ചെറിയ നിരക്കിൽ ലോൺ നൽകാമെന്ന് പറഞ്ഞ് ഇവരെ ഹോട്ടലിലേക്ക് സംഘം വിളിച്ചു വരുത്തുകയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തുന്നു.

സെപ്റ്റംബർ പതിനെട്ടിനായിരുന്നു സംഭവം. പിറ്റേദിവസമാണ് യുവതി പരാതി നൽകിയത്. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...