സൂര്യക്കെതിരായ കോടതിയലക്ഷ്യം പ്രശസ്തിക്കെന്ന് വാദം; ജഡ്ജിക്കെതിരെ ഹർജി

soorya-17
SHARE

നടൻ സൂര്യയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട ജഡ്ജിയുടേത് പ്രശസ്തനാകാനുള്ള കുറുക്കുവഴിയെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ ഹർജി. മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എം. സുബ്രഹ്മണ്യത്തിനെതിരെയാണ് ഹർജി. 

ജഡ്ജിയെ നീക്കണമെന്നാണ് കന്യാകുമാരി സ്വദേശിയായ അഭിഭാഷകന്റെ ആവശ്യം.വിമർശനങ്ങളെ നിരുൽസാഹപ്പെടുത്തുന്നതു ജനാധിപത്യ സ്ഥാപനങ്ങൾക്കു ചേർന്നതല്ലെന്നും സൂര്യയുടെ വിമർശനം കോടതിയലക്ഷ്യമായി കണക്കാക്കേണ്ടതില്ലെന്ന് 6 ജഡ്ജിമാരും 25 മുതിർന്ന അഭിഭാഷകരും ചീഫ് ജസ്റ്റിസ് എ.പി. സാഹിയോട് ആവശ്യപ്പെട്ടതും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 

വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി മാത്രമാണ് സൂര്യയ്ക്കെതിരായി നടപടി സ്വീകരിക്കുന്നതെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. കോവിഡ് കാലത്ത് ഓൺലൈനിലൂടെ വാദം കേൾക്കുന്ന ജഡ്ജിമാർ വിദ്യാർഥികളോട് നീറ്റ് പരീക്ഷ എഴുതാൻ പറയുന്നതിൽ ശരികേട് ഉണ്ടെന്നായിരുന്നു സൂര്യ പറഞ്ഞത്. ഈ പ്രസ്താവനയിലാണ് കോടതിയലക്ഷ്യ നടപടിക്ക് ജസ്റ്റിസ് സുബ്രഹ്മണ്യം ശുപാർശ ചെയ്തത്.

MORE IN INDIA
SHOW MORE
Loading...
Loading...