രാഹുൽ ഗാന്ധിയുടെ വിശ്വസ്തർക്ക് പ്രാതിനിധ്യം; പ്രവർത്തക സമിതി ഉടച്ചുവാർത്തു

congress-shuffle-02
SHARE

കോൺഗ്രസിൽ സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്ന ആവശ്യത്തിനിടെ രാഹുൽ ഗാന്ധിയുടെ വിശ്വസ്തർക്ക് കൂടുതൽ  പ്രാതിനിധ്യം നൽകി പ്രവർത്തക സമിതി അടക്കം ഉടച്ചുവാർത്തു. നേതൃത്വത്തിന് കത്ത് എഴുതിയവരിൽ പ്രമുഖനായ ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. 22 അംഗ പ്രവർത്തക സമിതിയിൽ എ.കെ. ആന്റണി, ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവർ സ്ഥാനം നിലനിർത്തി. മുകുൾ വാസ്നിക്കിനെ മാറ്റി കേരളത്തിന്റെ ചുമതല താരിഖ് അൻവറിന് നൽകി.

മുഴുവൻ സമയ അധ്യക്ഷൻ ഉൾപ്പെടെ അടിമുടി മാറ്റം വേണമെന്ന് ഒരു വിഭാഗം നേതാക്കളുടെ ലെറ്റർ ബോംബിന് പിന്നാലെ, രാഹുൽ ഗാന്ധി നേതൃപദവിയിലേക്ക് മടങ്ങിവരുമെന്ന നൽകുന്നതാണ് പുന:സംഘടന. 23 നേതാക്കളുടെ കത്തിൽ ഒപ്പിട്ട പ്രധാനിയായ ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. ആസാദിന് പുറമേ അംബികാ സോണി, മല്ലികാർജുൻ ബാർഗെ, മോട്ടിലാൽ വോറ എന്നിവർക്കും .ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടമായി. എന്നാൽ, മോട്ടിലാൽ വോറ ഒഴികെ മറ്റ് മൂന്നുപേരും പ്രവർത്തക സമിതിയിൽ ഇടം ഉറപ്പിച്ചു. 22 അംഗ പ്രവർത്തക സമിതിയിൽ കേരളത്തിൽ നിന്ന് എ.കെ. ആന്റണി, ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ എന്നിവർ സ്ഥാനം നിലനിർത്തി. ദിഗ്വിജയ് സിങ്, ജയറാം രമേശ്, രാജീവ് ശുക്ല , മാണിക്കം ടാഗോർ, ഉൾപ്പെടെയുള്ളവർ സ്ഥിരം ക്ഷണിതാക്കളായി പ്രവർത്തക സമിതിയിലെത്തി. ഉമ്മൻ ചാണ്ടി ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി തുടരും. തദ്ദേശ , നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി എൻ.സി.പി വിട്ട് കോൺഗ്രസിൽ തിരിച്ചെത്തിയ താരിഖ് അൻവറിനെ നിയമിച്ചു. കത്തിൽ ഒപ്പിട്ട ജിതിൻ പ്രസാദയ്ക്ക് ബംഗാളിന്റെ ചുമതല നൽകി. രാഹുലിന്റെ വിശ്വസ്തരായ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രൺദീപ് സുർജേവാലയും മിക്ക സമിതികളിൽ ഇടം കണ്ടെത്തി. അടുത്ത AICC സമ്മേളനം വരെ കോൺഗ്രസ് അധ്യക്ഷയെ സഹായിക്കാൻ എ.കെ. ആന്റണിയും കെ സി വേണുഗോപാലും ഉൾപ്പെട്ട ആറംഗ സമിതിക്ക് രൂപം നൽകി. മുതിർന നേതാക്കളുടെ കത്തിലെ പ്രധാന ആവശ്യമായ സംഘടനാ തിരത്തെടുപ്പിന്റെ നടപടികൾക്കായി മധുസൂദൻ മിസ്ത്രി ചെയർമാനായി അഞ്ചംഗ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി പുന:സംഘടിപ്പിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...