‘രാജ്യസേവനം’; സൈനികർക്കു വെള്ളവും മരുന്നുമായി ദൂരങ്ങൾ താണ്ടി ഗ്രാമീണർ

arrmy-help
SHARE

കിഴക്കൻ ലഡാക്കിൽ ചൈനീസ് പ്രകോപനം തുടരുന്നതിനിടെ ഇന്ത്യൻ സൈനികർക്ക് അവശ്യസാധനങ്ങളും വെള്ളവും മറ്റും എത്തിക്കുന്ന ചുഷുൽ, മിറക് പ്രദേശവാസികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇവരുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചു ലേയിലെ എക്സിക്യൂട്ടിവ് കൗൺസിലർ ഫോർ എജ്യുക്കേഷൻ ആയ കോൻചോക് സ്റ്റാൻസിൻ ട്വീറ്റ് ചെയ്തത് അവർ രാജ്യസേവനത്തിലാണെന്നാണ്.

‘മിറക് ഗ്രാമത്തിൽ നിന്നുള്ള വിമുക്തഭടന്മാരും വൊളന്റിയർമാരും ഗുരുങ് മലനിരകളിലുള്ള സൈനികർക്ക് വെള്ളവും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചു കൊടുക്കുകയാണ്. അവർ രാജ്യസേവനത്തിലാണ്. എല്ലാവർക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു’– അദ്ദേഹം ട്വീറ്റ് ചെയ്തു.

ചുഷുലിൽനിന്നു മരുന്നുകളും വെള്ളവും ചുമലിലേറ്റി നിയന്ത്രണ രേഖയിലേക്കു കാൽനടയായി പോകുന്ന പ്രാദേശിക ഡോക്ടറുടെ ചിത്രവും കോൻചോക് പങ്കുവച്ചു. ഇവരെ യൂണിഫോം ധരിക്കാത്ത സൈനികർ എന്നു വിശേഷിപ്പിച്ച കോൻചോക്, ഇതാദ്യമായല്ല പ്രദേശവാസികൾ സൈനികർക്കൊപ്പം നിലകൊള്ളുന്നതെന്നും പറഞ്ഞു. സ്ത്രീകൾ, പുരുഷന്മാർ, ജോലിക്കാർ, യുവാക്കൾ, വിമുക്തഭടന്മാർ, സന്യാസിമാർ എന്നിങ്ങനെ എല്ലാവരും അവരുടെ സേവനം ലഭ്യമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...