‘രാമക്ഷേത്രത്തിന് പിരിച്ച 1400 കോടി രൂപ ബിജെപി കൈക്കലാക്കി’: വിഡിയോ ഷെയര്‍ ചെയ്ത് പ്രശാന്ത് ഭൂഷണ്‍

ramtemple-bjp
SHARE

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനായി സ്വരൂപിച്ച 1400 കോടി രൂപ ബിജെപി കൈക്കലാക്കി എന്ന ആരോപണം ആയുധമാക്കി പ്രശാന്ത് ഭൂഷണ്‍. സന്യാസിമാരുടെ ആരോപണത്തിന്റെ വിഡിയോ ട്വിറ്ററില്‍ വീണ്ടും പോസ്റ്റ് ചെയ്താണ് പ്രശാന്ത് ഭൂഷണിന്‍റെ നീക്കം. രഥയാത്ര നടത്തി ബിജെപി പിരിച്ചെടുത്ത തുകയാണ് അപ്രത്യക്ഷമായിരിക്കുന്നതെന്ന് അയോധ്യ രാമക്ഷേത്രത്തിനായി ആദ്യകാലങ്ങളിൽ വാദിച്ചിരുന്ന സന്യാസികൾ വിഡിയോയില്‍ പറയുന്നത്. 

മോദി സർക്കാർ രാമക്ഷേത്ര നിർമാണത്തിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കാനാണ് നിലവിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ആദ്യ കാലങ്ങളിലെ നീക്കങ്ങളിൽ നിരവധി പേരുടെ നിഗൂഢ കൊലപാതകത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.

രാമക്ഷേത്രത്തിനായി പിരിച്ച തുക ബി.ജെ.പി സ്വന്തം കെട്ടിടങ്ങൾ നിർമിക്കാനും സർക്കാർ രൂപീകരിക്കാനുമാണ്​ ​ചിലവഴിച്ചതെന്നും ഇതിന്​ തെളിവുണ്ടെന്നും നിർമോഹൻ അഖാഡയിലെ സന്യാസിമാർ വെളിപ്പെടുത്തിയിരുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...