സിന്ധ്യയുടെ ശക്തികേന്ദ്രത്തില്‍ ബിജെപി നേതാവും അണികളും കോൺഗ്രസിൽ; തിരിച്ചടി

congress-bjp-mp
SHARE

മധ്യപ്രദേശ് രാഷ്ട്രീയത്തിൽ കോൺഗ്രസ് ബിജെപി പോര് മുറുകുകയാണ്. ജ്യോതിരാദിത്യ സിന്ധ്യയെ അടർത്തിയെടുത്തി ശക്തി കാട്ടിയ ബിജെപിയുടെ മുതിർന്ന നേതാവിനെ കോൺഗ്രസിലെത്തിച്ച് കമൽനാഥ്. സിന്ധ്യയ്ക്ക് ഏറെ സ്വാധീനമുള്ള ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ ബിജെപിയുടെ ശക്തിയായിരുന്ന സതീഷ് സിങ് സിക്കാര്‍വറാണ് കോൺഗ്രസിൽ ചേർന്നത്. ഇദ്ദേഹത്തിനൊപ്പം ആയിരത്തോളം അനുയായികളും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. 

രാഷ്ട്രീയത്തിലെ തന്റെ പുതിയ ഇന്നിങ്സിനു തുടക്കംകുറിച്ച സിന്ധ്യയ്ക്കെതിരെ കമൽനാഥ് സജീവമായി തന്നെ രംഗത്തുണ്ട്. 18 വർഷത്തെ കോൺഗ്രസ് ബന്ധവും മധ്യപ്രദേശിൽ സർക്കാരിനെയും വീഴ്ത്തിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ ബിജെപി പാളയത്തിലെത്തിയത്. യുവനേതാവിന്റെ പിൻമാറ്റത്തനാെപ്പം പൊതുജനം ഉണ്ടോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. എന്നാൽ അദ്ദേഹത്തിന്റെ ഗ്വാളിയാർ സന്ദർശനത്തിൽ വൻപ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തിയത്. ബിജെപി മെമ്പർഷിപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് സിന്ധ്യയ്ക്കെതിരെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരുടെ വൻസംഘം എത്തിയിരുന്നു. 

കൈവിട്ടുപോയ മധ്യപ്രദേശ് സിന്ധ്യയെ ചാടിച്ച് തിരിച്ചുപിടിച്ച ബിജെപി വലിയ ആശ്വാസത്തിലാണ്. എന്നാൽ പൊതുജനം ഇത് സ്വീകരിക്കുമോ എന്ന് കാത്തിരുന്ന് തന്നെ അറിയണം. സിന്ധ്യ കുടുംബത്തിൽനിന്ന് ബിജെപിയിൽ നിലവിൽ വസുന്ധര രാജെയും യശോദര രാജെയും മകൻ ദുഷ്യന്തുമുണ്ട്. 

ഇവർക്കു ബദലായി ജ്യോതിരാദിത്യയെ ഉയർത്തിക്കൊണ്ടുവരികയാണ് കേന്ദ്ര നേതൃത്വത്തിന് താൽപര്യം. ഗ്വാളിയർ – ഭുണ്ഡേൽഖണ്ഡ് മേഖലയിൽ പാർട്ടിക്ക് ശക്തിയുറപ്പിക്കാൻ സിന്ധ്യയുടെ വരവ് ഗുണം ചെയ്യുമെന്നും ബിജെപിയുടെ പ്രതീക്ഷ.

MORE IN INDIA
SHOW MORE
Loading...
Loading...