കളിക്കുന്നതിനിടെ വിഷപ്പാമ്പിനെ വിഴുങ്ങി; ഒരു വയസുകാരന് അദ്ഭുത രക്ഷ

snake-01
പ്രതീകാത്മക ചിത്രം
SHARE

മുറ്റത്തിരുന്ന് കളിക്കുന്നതിനിടെ ഒരു വയസുകാരൻ വിഴുങ്ങിയത് ഉഗ്രവിഷമുള്ള പാമ്പിൻകുഞ്ഞിനെ. യഥാസമയം ആശുപത്രിയിലെത്തിച്ചതിനെ തുടർന്ന് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം.

ശനിയാഴ്ച ഉച്ചയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ഇഴഞ്ഞു പോയ പാമ്പിൻകുഞ്ഞിനെയെടുത്ത് വായിലിട്ടത്.  കുട്ടി എന്തോ വല്ലാതെ ചവയ്ക്കുന്നത് കണ്ട അമ്മ ഓടിയെത്തി പരിശോധിച്ചപ്പോൾ പാമ്പിന്റെ പകുതിയും കുഞ്ഞ് വിഴുങ്ങിക്കഴിഞ്ഞിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് കുട്ടിക്ക് പാമ്പിൻ വിഷത്തിനുള്ള കുത്തിവയ്പ്പ് നൽകി. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ പാമ്പിൻ കുഞ്ഞിനെ പുറത്തെടുത്തു.

ചത്തനിലയിലായിരുന്നു പാമ്പിൻ കുഞ്ഞ്. ഇത് വെള്ളിക്കെട്ടന്റെ കുഞ്ഞായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. കുട്ടിക്ക് പാമ്പിന്റെ കടിയേറ്റിട്ടില്ലായിരുന്നുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...