അടിമുടി കോവിഡ് മയം; വ്യത്യസ്തമായി എയിംസ് ഓണാഘോഷം

AIMS-WWB
SHARE

കോവിഡ് കാലത്തെ മുന്നണി പ്പോരാളികളായ ഡൽഹി എയിംസിലെ ആരോഗ്യപ്രവർത്തകരുടെ ഓണഘോഷവും  ഇത്തവണ വ്യത്യസ്തമാണ്.. പ്രതിസന്ധികൾക്കിടയിലും ജനങ്ങൾക്ക് ബോധവൽക്കരണം നൽകിയാണ് നാടിന്റെ ഉത്സവം  രാജ്യതലസ്ഥാനത്ത് ഇവർ ആഘോഷിച്ചത്. 

മാസ്കും സാനിടൈസറുമായി വരുന്ന മാവേലി  തമ്പുരാനെ ആവിഷ്കരിച്ച പൂക്കളം. കോവിഡ് കാലത്തുള്ള ഓണദിനത്തിൽ ഇതല്ലാതെ  മറ്റെന്ത് സന്ദേശമാണ് നൽകേണ്ടത് എന്നാണ് എയിംസിലെ ആരോഗ്യപ്രവർത്തകരുടെ ചോദ്യം. കോവിഡ് രോഗത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ശരീരവും മനസ്സും 

സമർപ്പിക്കുമ്പോഴും ഓണം ആഘോഷിക്കാതിരിക്കാനും ഇവർക്ക് കഴിയില്ല.  പോലീസുകാർക്കും, പൊതു ജനങ്ങൾക്കും  മാസ്കും സാനിറ്റിസറും അടങ്ങിയ കിറ്റുകളും വിതരണം ചെയ്തു. ഡൽഹിയിൽ ഇത്തവണ വിപുലമായ പരിപാടികൾ ഇല്ലെങ്കിലും  ഉള്ളത് കൊണ്ട് ഓണം ആഘോഷിക്കുന്നതിന്റെ സന്തോഷതോടൊപ്പം ജാഗ്രത കൈവിടരുതെന്നും ഓർമിപ്പിക്കുകയാണ് ഇവർ 

MORE IN INDIA
SHOW MORE
Loading...
Loading...