ഗഗൻയാൻ: ഇന്ത്യൻ ബഹിരാകാശ യാത്രികരുടെ ആദ്യഘട്ട പരിശീലനം പൂർത്തിയായി

ഇന്ത്യയിലെ ആദ്യത്തെ മനുഷ്യ ബഹിരാകാശ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശയാത്രികരുടെ പരിശീലനം പൂർത്തിയാക്കിയതായി റഷ്യൻ ബഹിരാകാശ സംഘടനയായ റോസ്‌കോസ്മോസിന്റെ അനുബന്ധ സ്ഥാപനമായ ഗ്ലാവ്‌കോസ്മോസ് അറിയിച്ചു. ബഹിരാകാശയാത്രികർക്ക് ആരോഗ്യനില കുറവാണെന്നും ശേഷിക്കുന്ന പരിശീലനങ്ങൾ തുടരാൻ തീരുമാനിച്ചതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

ബഹിരാകാശയാത്രികർക്കുള്ള ലാൻഡിങ് ക്രൂ നടപടികളെക്കുറിച്ചുള്ള പരിശീലനമാണ് ഇപ്പോൾ പൂർത്തിയാക്കിയത്. ശൈത്യകാലത്ത് മരങ്ങളും ചതുപ്പുനിലവുമുള്ള പ്രദേശങ്ങളിൽ (2020 ഫെബ്രുവരിയിൽ പരിശീലനം പൂർത്തിയായി), ജലത്തിന്റെ ഉപരിതലത്തിൽ (2020 ജൂണിൽ പൂർത്തിയായി) വേനൽക്കാലത്ത് (2020 ജൂലൈയിൽ പൂർത്തിയായി) തുടങ്ങി സാഹചര്യങ്ങളിലെ ലാൻഡിങ് പരിശീലനമാണ് പൂർത്തിയായതെന്ന് ഗ്ലാവ്കോസ്മോസ് പറഞ്ഞു.

പൊതു ബഹിരാകാശ പരിശീലന പരിപാടിയുടെയും സോയൂസ് എം‌എസ് ക്രൂഡ് ബഹിരാകാശ പേടകത്തിന്റെ സംവിധാനങ്ങളുടെയും കോഴ്സുകൾ ഗഗാരിൻ കോസ്‌മോനോട്ട് പരിശീലന കേന്ദ്രത്തിൽ (ജിസിടിസി) നടക്കും. ജിസിടിസിയിൽ അവരുടെ പരിശീലനം പൂർത്തിയാക്കുക 2021 ന്റെ ആദ്യ പാദത്തിലായിരിക്കും. ഗ്ലോവ്കോസ്മോസും ഇസ്‌റോയുടെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്ററും തമ്മിലുള്ള ഇന്ത്യൻ ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിനുള്ള കരാർ 2019 ജൂൺ 27 നാണ് ഒപ്പുവെച്ചത്. റഷ്യയിൽ അവരുടെ പരിശീലനം ഈ വർഷം ഫെബ്രുവരി 10 നാണ് ആരംഭിച്ചത്.