40 കിലോ വെള്ളി ശില പാകും; 29 വർഷത്തിന് ശേഷം മോദി അയോധ്യയിലേക്ക്

ayodhya-modi
SHARE

അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിന് 40 കിലോ വെള്ളിയിൽ തീർത്ത ശില പാകി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പകൽ 12.30ന് തുടക്കം കുറിക്കും. 29 വർഷത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിൽ എത്തുന്നത്. ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര നിർമാണ ട്രസ്റ്റിന്റെ അധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവർ ഭൂമി പൂജ ചടങ്ങിൽ സന്നിഹിതരായിരിക്കും.

135 സന്യാസിമാരും പൗരപ്രമുഖരും രാഷ്ട്രീയ നേതാക്കളുമടങ്ങുന്ന ക്ഷണിതാക്കളുടെ സാന്നിധ്യവുമുണ്ടാകും. ഭൂമി പൂജയ്ക്കു മുന്നോടിയായുള്ള പൂജകൾ ഇന്നലെയും തുടർന്നു.അയോധ്യയിലെ താമസക്കാരല്ലാത്തവർക്കു നഗരത്തിൽ പ്രവേശനമില്ല.

വേദിയിൽ പ്രധാനമന്ത്രിക്കൊപ്പം ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ, രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസ് എന്നിവരുമുണ്ടാകും. 10.30 ന് പ്രധാനമന്ത്രി ലക്നൗവിലെത്തും. 11.30 ന് അയോധ്യയിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങും. ഹനുമാൻ ഗഡി ക്ഷേത്രത്തിലും രാംലല്ലയിലും ദർശനം നടത്തും. രാമജന്മഭൂമിയിൽ ചെമ്പകത്തൈ നട്ട ശേഷമാകും ഭൂമിപൂജ. പ്രധാനമന്ത്രിയും ആർഎസ്എസ് മേധാവിയും യുപി മുഖ്യമന്ത്രിയും സംസാരിക്കും.

പുതിയ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള സ്റ്റാംപും പുറത്തിറക്കും. 175 പേർക്കാണ് ക്ഷണം. 2,000 പുണ്യസ്ഥലങ്ങളിൽ നിന്ന് മണ്ണും 1500 ഇടങ്ങളിൽ നിന്ന് വെള്ളവും ഭൂമി പൂജക്കായി എത്തിച്ചിട്ടുണ്ട്. രാമഭക്തർക്കായി 1.25 ലക്ഷം ലഡുവാണ് പ്രസാദമായി നൽകുന്നത്.  മൂന്ന് നിലകളിലായിട്ടാണ് ക്ഷേത്രം നിർമിക്കുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...