രാമഭക്തി മ്യൂസിക് ബാൻഡിലൂടെയും; ഭൂമിപൂജയ്ക്കിടെ സജീവമായി വിശ്വാസികൾ

music-ram
SHARE

രാമജന്മഭൂമിയില്‍ രാമക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ നടക്കുമ്പോള്‍ രാജ്യത്തിന്റെ പലഭാഗത്തുനിന്നും രാമഭക്തി പ്രകടമാക്കി വിശ്വാസികള്‍ തങ്ങളുടെ സംഭാവനകള്‍ സമര്‍പ്പിക്കുകയാണ്. അയോധ്യയെപ്പറ്റിയുള്ള വീഡിയോയും, ക്ഷേത്രഭൂമിയില്‍ നിന്ന് തുടര്‍ച്ചയായി രാമസ്തുതികളുമായി മ്യൂസിക് ബാന്‍ഡും സജീവമാണ്. 

പ്രശസ്തരായ സംഗീതജ്ഞരല്ല ഈ കാണുന്നവരാരും. എന്നാല്‍ രണ്ടുമൂന്നുദിവസമായി സരയൂനദീതീരത്ത് ഇവരിങ്ങനെ രാമകീര്‍ത്ത്നങ്ങളുമായി തുടരുകയാണ്. ബാങ്ക്ജോലിക്കാരനാണ് ഈ സംഗീതബാന്റഡിലെ പ്രധാന ഗായകനായ അസ്തര്‍. ശിവംകുമാര്‍ ഗിറ്റാറിസ്റ്റാണ്. ട്രൂപ്പുടമ കുശാല്‍ ബക്ത്ര പെര്‍ക്യൂഷന്‍ കലാകാരനാണ്. രാമക്ഷേത്രം യാഥാര്‍ത്യമാകുന്നതിലെ സന്തോഷം തങ്ങളുടെ സംഗീതാര്‍ച്ചനയാല്‍ പങ്കിടുകയാണിവര്‍. യുവകലാകാരന്‍മാരെ ആശീര്‍വദിച്ചുകൊണ്ട് അവരുടെ സംഗീതമാസ്വദിക്കുകയാണ് ബല്‍റാംപൂരില്‍ നിന്നുള്ള ഈ സന്യാസി.

അയോധ്യയെപറ്റിയുള്ള ദൃശ്യാവിഷ്കാരമൊരുക്കി തങ്ങളുടെ ആദരവ് പ്രകടിപ്പിക്കുകയാണ് അയോധ്യയിലെ ഒരു സംഘം ചെറുപ്പക്കാരുടെ കൂട്ടായ്മയായ Creation and production. ജനങ്ങളില്‍ സാഹോദര്യമനോഭാവമുണ്ടാക്േകുകയാണ് തങഅങളുടെ ലക്ഷ്യമെന്ന് വീഡിയോ സംവിധാനം ചെയ്ത ദുര്‍ഗേഷ് പതക്ക് 

പറയുന്നു.ഒഡിഷയിലെ പുരി കടപ്പുറത്ത് മണല്‍പ്പരപ്പില്‍ മണലുകൊണ്ട് ശ്രീരാമനെ ഒരുക്കിയാണ് കലാകാരനായ സുദര്‍ശന്‍ പട്നായിക് തന്റെ ആദരെ അര്‍പ്പിച്ചത്. രാമനഗരിയിലെ ഈ വിശേഷദിവസത്തില്‍ സമര്‍പ്പിക്കപ്പെട്ട അനേകം കാഴ്ചകളില്‍ ചിലത് മാത്രമാണിത്.

MORE IN INDIA
SHOW MORE
Loading...
Loading...