തെളിഞ്ഞൊഴുകിയ നദി ഇനി ഓർമ്മയിൽ; യമുന വീണ്ടും മാലിന്യവാഹിനി

yamuna-29
SHARE

ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം യമുന നദി കണ്ടാല്‍ ആരും പറഞ്ഞ് പോകും ജനങ്ങള്‍ വീട്ടില്‍ ഇരുന്നാല്‍ മതിയായിരുന്നുവെന്ന്. അതിജീവനത്തിന്‍റെ പാതയിലായിരുന്ന യമുനാനദി വീണ്ടും വിഷം പേറി ഒഴുകാന്‍ തുടങ്ങി.

ലോക്ക് ഡൗണ്‍ കാലത്ത് തെളിഞ്ഞൊഴുകിയിരുന്നു യമുന.അല്പായുസായിരുന്നു യമുനയുടെ ആ സൗന്ദര്യത്തിന്. കൂടുതല്‍ ഇളവുകള്‍ വന്നതോടെ ഫാക്ടറികള്‍ തുറന്നു. മാലിന്യം പേറാന്‍ യമുന വീണ്ടും വിധിക്കപ്പെട്ടു

വ്യവസായിക മാലിന്യങ്ങളാണ് യമുനയുടെ ശാപം. ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ നിന്ന്  22 അഴുക്കുചാലുകള്‍ യമുനയിലേക്ക് തുറന്നിട്ടുണ്ടെന്നാണ് പഠനം. ഇത് 80 ശതമാനത്തോളം നദിയെ മലിനമാക്കുന്നു. യമുന സംരക്ഷണത്തിന് വര്‍ഷങ്ങളായി സര്‍ക്കാര്‍ കോടികളാണ് ചെലവഴിക്കുന്നത്. എന്നാല്‍ മാലിന്യത്തില്‍ നിന്ന് യമുനയെ മോചിപ്പിക്കാന്‍ ഇവയൊന്നും സഹായിച്ചില്ല. മൂന്ന് മാസത്തെ ലോക്ക് ഡൗണ്‍ അതിനേക്കാള്‍ ഫലമാണുണ്ടാക്കിയത്. മലിനീകരണത്തിന്‍റെ യഥാര്‍ഥ ഉറവിടം കണ്ടെത്തി നിയന്ത്രണം ഏര്‍പ്പെടുത്താതിരുന്നതാണ് യമുനയെ വീണ്ടും വിഷലിപ്തമാക്കിയതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം.

MORE IN INDIA
SHOW MORE
Loading...
Loading...