കാളകൾക്ക് പകരം പെൺമക്കൾ; നിലം ഉഴുത് കർഷകൻ; ട്രാക്ടർ നൽകി സോനു

andhra-farmer-tractor
SHARE

പെൺമക്കളെ നുകത്തിൽ കെട്ടി നിലം ഉഴുത ആന്ധ്രയിലെ കർഷകന് സഹായവുമായി ബോളിവുഡ് നടന്‍ സോനു സൂദ്. കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ കർഷകന് കാളകളെ വാങ്ങാൻ പണം ഇല്ലായിരുന്നു. ഇതോടെയാണ് തന്റെ മക്കളെ ഉപയോഗിച്ച് കർഷകൻ പാടം ഉഴുതത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കർഷകന് ട്രാക്ടർ വാങ്ങി നൽകിയിരിക്കുകയാണ് സോനു. വാങ്ങി നൽകിയ ട്രാക്ടർ ഇവരുടെ വീട്ടിലും എത്തിച്ചു.

ഈ കുടുംബത്തിന് ഒരു ജോടി കാളകളെയല്ല ആവശ്യമെന്നും ട്രാക്ടര്‍ ആണ് ആവശ്യമെന്നും സോനു ട്വിറ്ററിൽ കുറിച്ചു. ആന്ധ്രയിലെ ചിറ്റൂരിലുള്ള വി. നാഗേശ്വര റാവു എന്ന കർഷകനാണ് പെൺമക്കളെ കാളകൾക്ക് പകരമായി ഉപയോഗിച്ച് നിലം ഉഴുതത്. അച്ഛന്റെ കണ്ണീര് കണ്ട് മക്കൾ തന്നെ ഇത്തരം ഒരു തീരുമാനം എടുക്കുകയായിരുന്നു.

ഇതിന് പിന്നാലെ പെൺകുട്ടികളുടെ പഠനം ഏറ്റെടുക്കുന്നതായി അറിയിച്ച് പ്രതിപക്ഷ നേതാവ് ചന്ദ്രബാബു നായിഡുവും രംഗത്തെത്തി. ആന്ധ്രയിലെ കർഷകരുടെ കണ്ണീരിന് പരിഹാരം കാണുന്നിതിൽ ജഗൻ‌ സർക്കാർ പിന്നോട്ടാണെന്ന വാദം ശക്തമാകുന്നതിനിടെ പുറത്തുവന്ന വിഡിയോ നായിഡുവും പ്രതിപക്ഷവും രാഷ്ട്രീയമായും ഉപയോഗിക്കുകയാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...