പുതിയ താമസക്കാരൻ ബിജെപി എംപി; ചായ സൽക്കാരത്തിന് ക്ഷണിച്ച് പ്രിയങ്ക

priyanka-home
SHARE

ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ പ്രിയങ്കാ ഗാന്ധി ഇപ്പോൾ സജീവ ഇടപെടലുകളാണ് നടത്തി വരുന്നത്. ഇതിന് പിന്നാലെ സർക്കാർ വസതി ഒഴിയാൻ പ്രിയങ്ക ഗാന്ധിക്ക് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നിർദേശം നൽകിയത് വലിയ വാർത്തയായിരുന്നു. ഓഗസ്റ്റ് 1ന് മുമ്പ് ലോധി എസ്റ്റേറ്റിലെ വസതി ഒഴിയാനാണ് അറിയിപ്പ്. ഈ വസതി ബിജെപി എംപി അനില്‍ ബലൂണിന് നൽകിയിരുന്നു. വീടൊഴിയും മുൻപ് പുതിയ താമസക്കാരനെ ചായ സൽക്കാരത്തിന് പ്രിയങ്ക ക്ഷണിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. 

അനില്‍ ബലൂണിയേയും ഭാര്യയേയും വീട്ടിലേക്ക് ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതേ കുറിച്ച് ബിജെപി എംപി ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധിക്കുള്ള എസ്പിജി സുരക്ഷാ പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം നഗരവികസന മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട് ഒഴിയാൻ നിർദേശം നൽകിയത്.

കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ കഴിഞ്ഞ നവംബറിൽ ആണ് കേന്ദ്ര സർക്കാർ പിൻവലിച്ചത്.

MORE IN INDIA
SHOW MORE
Loading...
Loading...