ദിവസം അഞ്ച് തവണ ഹനുമാൻ ചാലിസ പാടൂ; കോവിഡ് തീരും; പ്രഗ്യ സിങ്

pragya-19
SHARE

രാജ്യത്തെ കോവിഡ് വ്യാപനം അവസാനിപ്പിക്കാൻ പപ്പടത്തിന് പിന്നാലെ അടുത്ത പൊടിക്കൈയ്യുമായി ബിജെപി എംപി. ഓഗസ്റ്റ് മാസം അഞ്ചാം തിയതി വരെ ഹനുമാൻ ചാലിസ പാടിയാൽ കോവിഡ് വ്യാപനം അവസാനിക്കുമെന്നാണ് ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂറിന്റെ കണ്ടുപിടിത്തം. 

രാജ്യത്തെ ഹിന്ദുക്കളെല്ലാം ദിവസം അഞ്ചു തവണ ഹനുമാൻ ശ്ലോകം ഉരുവിടണമെന്നും അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള ഭൂമി പൂജ വരെ തുടരണമെന്നുമാണ് പ്രഗ്യയുടെ ആഹ്വാനം. ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം ശ്രീരാമന് ആരതി ഉഴിയുന്നതോടെ കോവിഡ് രാജ്യത്ത് നിന്ന് പോകുമെന്നും പ്രഗ്യ വിഡിയോയിൽ പറയുന്നു. ആത്മീയ ശ്രമമെന്ന നിലയിലാണ് ഇത് നടത്തേണ്ടതെന്നും ശ്രീരാമനോടുള്ള പ്രാർഥനയാണിതെന്നും പ്രഗ്യ പറയുന്നു. 

കഴിഞ്ഞ ദിവസം കോവിഡിനെ തുരത്തുമെന്ന് അവകാശപ്പെട്ട് കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം പ്രത്യേകം തയ്യാറാക്കിയ ആത്മനിർഭർ പപ്പടവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹനുമാൻ ശ്ലോകം ഉരുവിടാനുള്ള പ്രഗ്യയുടെ ആഹ്വാനം.

MORE IN INDIA
SHOW MORE
Loading...
Loading...