നദിക്കു മധ്യത്തിൽ സെൽഫി; കുതിച്ചെത്തി മലവെള്ളം; ഒടുവില്‍: വിഡിയോ

girls-wb
SHARE

നദിക്കു കുറുകെ പോയി സെൽഫിയെടുക്കാൻ ശ്രമിച്ച പെൺകുട്ടികൾ മലവെള്ളപ്പാച്ചിലിൽ പെട്ടു. പൊലിസും നാട്ടുകാരും ചേർന്ന് ജീവൻ പണയം വെച്ചാണ് ഇവരെ രക്ഷിച്ചത്. സംഭവത്തിന്റെ വിഡിയോ പുറത്തായതോടെ വൻ വിമർശനമാണ് കുട്ടികൾക്ക് നേരെ വരുന്നത്. 

മധ്യപ്രദേശിലെ ചിന്ത്‌വാര ജില്ലയിലാണ് സംഭവം. ആറുപേരടങ്ങുന്ന സംഘം പിക്നികിന്റെ ഭാഗമായാണ് പേഞ്ച് നദീതീരത്തെത്തിയത്. സംഘത്തിൽപെട്ട മേഘ ജാവ്‌രെയും വന്ദന ത്രിപാതിയുമാണ് പുഴയുടെ മധ്യത്തിലേക്ക് സെൽഫിയെടുക്കാനായി പോയത്. പെട്ടെന്ന് വെള്ളം കുതിച്ചെത്തിയതോടെ ഇരുവരും ഒരു പാറയ്ക്കു മുകളിൽ രക്ഷ കണ്ടെത്തുകയായിരുന്നു. സഹായത്തിനായി സുഹൃത്തുക്കൾ നാട്ടുകാരെയും പൊലിസിനെയും വിളിച്ചു വരുത്തി. 

12 പേരടങ്ങുന്ന വലിയ രക്ഷാസംഘമെത്തിയാണ് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്.

MORE IN INDIA
SHOW MORE
Loading...
Loading...