ചികിൽസ ലഭിച്ചില്ല; കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് കരഞ്ഞ് അച്ഛൻ; കണ്ണീർ

up-boy-death
ഫോട്ടോ കടപ്പാട്: എന്‍ഡിടിവി
SHARE

ആശുപത്രിയിൽ ചികിൽസ നിഷേധിച്ചതിനെ തുടർന്ന് മൂന്നുവയസുകാരൻ മരിച്ചു. മരിച്ച കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് അച്ഛൻ നിലത്തുകിടന്നു കരയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ പങ്കുവയ്ക്കുകയാണ്. ഉത്തർപ്രദേശിൽ നിന്നാണ് ഈ കാഴ്ച.

ഉത്തര്‍പ്രദേശിലെ കനൗജിലുള്ള  ആശുപത്രിയിലാണ് സംഭവം. പ്രേംചന്ദ്, ആശാദേവി എന്നീ മാതാപിതാക്കളാണ് മൂന്നു വയസുകാരനായ മകന്‍ അഞ്ജുവിന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്നത്. കടുത്ത പനിയുമായി ഇവർ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ കുട്ടിയെ നോക്കാൻ ഡോക്ടർ തയാറായില്ല. മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. 

ഇതോടെ കയ്യിൽ പണമില്ലാതെ അച്ഛൻ വിഷമിച്ചു. ആശുപത്രിയിലുണ്ടായിരുന്നവർ പ്രശ്നത്തിൽ ഇടപെട്ടതോടെ ഡോക്ടർമാർ കുട്ടിയ നോക്കാൻ തയാറായി. പക്ഷേ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.എന്‍.ഡി.ടി.വിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...