കോവിഡ് ഗ്രാഫ് ഉയർന്ന് മഹാരാഷ്ട്ര; കേസുകൾ ഒന്നരലക്ഷത്തിലേക്ക്

GERMANY-HEALTH-VIRUS-RESEARCH-ANTIBODIES
SHARE

മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ ഒന്നരലക്ഷത്തിലേക്ക്. ആദ്യമായി പ്രതിദിനക്കേസുകള്‍ നാലായിരം കടന്നു. കോവിഡ് ബാധിച്ച് ഒരുമലയാളി കൂടി മുംബൈയില്‍ മരിച്ചു. 

മഹാരാഷ്‍ട്രയുടെ കോവിഡ് ഗ്രാഫ് പുതിയ ഉയരങ്ങള്‍‌ താണ്ടുകയാണ്.  ഒരുദിവസം നാലായിരത്തിലേറെ പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യം. ഇന്നലെ 4841 പേര്‍ക്ക് രോഗം കണ്ടെത്തി. 192 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ കേസുകള്‍ 1,47,741 ആയി. ഇതുവരെ 6931 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്‍ടമായത്. രോഗവ്യാപനം രൂക്ഷമായി തുടരുമ്പോഴും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയാണ്  സംസ്ഥാനസര്‍ക്കാര്‍. ഞായറാഴ്‍ച മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി. 

ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തനം പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അടുത്തയാഴ്ചയോടെ ജിമ്മുകളും തുറക്കാന്‍ അനുവദിക്കുമെന്നാണ് സൂചന. അതിനിടെ മുംബൈയിലെ നോര്‍ത്ത് വാര്‍ഡുകളില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. കേസുകള്‍ കൂടുന്നതിനാലാണിത്. എന്നാല്‍ സൗത്ത് വാര്‍ഡില്‍പ്പെട്ട ധാരാവിയില്‍ ഉള്‍പ്പടെ രോഗബാധിതരുടെ എണ്ണം കുറയുകയാണ്. അതിനിടെ, മുംബൈയില്‍ കേസുകള്‍ എഴുപതിനായിരം കടന്നു. മരണസംഖ്യ നാലായിരം പിന്നിട്ടു. ആലപ്പുഴ സ്വദേശിയായ ജോണ്‍ റാഫേലാണ് ഇന്നലെ രാത്രി മുംബൈയില്‍ മരിച്ച മലായാളി. ജോഗേശ്വരി വെസ്റ്റില്‍ സ്ഥിരതാമസക്കാരനാണ്. 83 വയസായിരുന്നു. മുംബൈയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ഇരുപത്തി അഞ്ചാമത്തെ മലയാളിയാണ്.

MORE IN INDIA
SHOW MORE
Loading...
Loading...