ഭിന്നശേഷിക്കാരനായ മകനെ പോറ്റണം; അധ്വാനിച്ച് ഭിന്നശേഷിക്കാരിയായ അമ്മ; കണ്ണീർ വിഡിയോ

mother-son-love
SHARE

ഭിന്നശേഷിക്കാരനായ മകനെ നോക്കാൻ ഒരു മടിയും കൂടാതെ അധ്വാനിക്കുകയാണ് ഭിന്നശേഷിക്കാരിയായ ഈ അമ്മ.  മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മൺ ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിലൂടെ രാജ്യമെങ്ങും ഈ അമ്മയെ നമിക്കുകയാണ്. ഈ അമ്മയുടെ കഷ്ടപ്പാടിന്റെ കഥ അറിഞ്ഞ ചില സാമൂഹ്യ പ്രവർത്തകർ അവർക്ക് ഭക്ഷണമെത്തിച്ചതായും ലക്ഷ്മൺ ട്വീറ്റിൽ വിശദീകരിക്കുന്നുണ്ട്.

‘സംസാരിക്കാൻ വാക്കുകളില്ല! അമ്മമാർ എപ്പോഴും വളരെ വളരെ സ്പഷെലാണ്. സ്നേഹം മനുഷ്യരൂപം പൂണ്ടവർ. ഭിന്നശേഷിക്കാരനായ മകനെ പോറ്റാൻ അധ്വാനിക്കുന്ന ഈ അമ്മയെക്കുറിച്ചുള്ള വിഡിയോ നമ്മെ തൊടുമെന്ന് ഉറപ്പ്. ഈ അമ്മയും ഭിന്നശേഷിക്കാരിയാണ് എന്നിരിക്കെയാണ് മകനെ പോറ്റാനുള്ള അധ്വാനം. ഇവരുടെ വിഡിയോ കണ്ട ചില സാമൂഹ്യ പ്രവർത്തകർ അവർക്ക് ഭക്ഷണമെത്തിച്ചു’ – ലക്ഷ്മൺ ട്വിറ്ററിൽ കുറിച്ചു. മൻദീപ് സിങ് എന്നയാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയാണ് ലക്ഷ്മൺ ട്വീറ്റ് ചെയ്തത്. അതേസമയം, ഇത് എവിടെനിന്നുള്ള വിഡിയോയാണെന്ന് വ്യക്തമല്ല.

MORE IN INDIA
SHOW MORE
Loading...
Loading...