പരിശോധനയില്ല അതുകാെണ്ട് കോവിഡുമില്ല; യോഗിക്കെതിരെ തുറന്നടിച്ച് പ്രിയങ്ക

yogi-priyanka
SHARE

കോവിഡ് പ്രതിസന്ധിയിൽ ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രിയങ്കാ ഗാന്ധി പലകുറി രംഗത്തെത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ പ്രശ്നത്തിൽ സർക്കാരുമായി പ്രിയങ്ക തുറന്ന പോരാട്ടം നടത്തിയിരുന്നു. ഇതിന് പിന്നാലെ യോഗി സർക്കാരിന്റെ കോവിഡ് നയത്തെയും പ്രിയങ്ക ചോദ്യം ചെയ്യുന്നു. പരിശോധനയില്ലെങ്കില്‍ കോവിഡുമില്ലെന്ന യോഗി സര്‍ക്കാരിന്റെ നയം ജനങ്ങളെ ഇരുട്ടിലാക്കുന്നതാണെന്ന് അവർ തുറന്നടിച്ചു. കോവിഡ് പരിശോധനക്കെതിരെ അഭിപ്രായം പറഞ്ഞ മുന്‍ ഐ.എ.എസ് ഓഫീസര്‍ക്കെതിരെ നടപടിയെടുത്തതിന്റെ എഫ്.ഐ.ആറും ട്വിറ്ററിൽ പ്രിയങ്ക പങ്കുവച്ചു.

വ്യാപകമായി കോവിഡ് പരിശോധന നടത്തരുതെന്ന് യു.പി ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു.  ഈ ഉദ്യോഗസ്ഥനെതിരെ സർക്കാർ കേസെടുത്തു. ഇൗ വാർത്തയും പ്രിയങ്ക ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

അതേസമയം രാജ്യത്തെ കോവിഡ‍് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന–കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. ജൂൺ 16, 17 തീയതികളിൽ വിഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച. കേരളം ഉൾപ്പെടെ 21 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാർക്കാണ് ചർച്ചയിൽ പങ്കെടുക്കാൻ അവസരമെന്നാണ് സൂചന. ലോക്ഡൗൺ ഇളവുകൾക്ക് പിന്നാലെ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം ചർച്ചയാകുമെന്നാണ് കരുതുന്നത്.

സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്. മേയ് 11 നാണ് അവസാനമായി വിഡിയോ കോണ്‍ഫറന്‍സ് നടന്നത്. നാലാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സംസാരിച്ചിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...