നാലായിരം കടന്ന് മരണം; ഇറാനെ മറികടന്ന് ഇന്ത്യ; കോവിഡിൽ ആശങ്ക

PTI14-05-2020_000109A
SHARE

കോവിഡ് കേസുകളില്‍ ഇറാനെ മറികടന്ന് ഇന്ത്യ പത്താംസ്ഥാനത്ത്. രാജ്യത്ത് കോവിഡ് മരണം നാലായിരം കടന്നു.  24 മണിക്കൂറിനിടെ നൂറ്റി അന്‍പത്തിനാലു പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 4021 ആയി. ഒരുദിവസത്തിനിടെ 6,977 പേര്‍ക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചതോടെ ആകെ കേസുകള്‍ 1,38,000 കടന്നു. 

കോവിഡ് കേസുകളുടെ കാര്യത്തില്‍ ചൈനയ്ക്കും പെറുവിനെയും പിന്നാലെ ഇറാനെയും ഇന്ത്യ മറികടന്നു. ആകെ കേസുകള്‍ ഒരു ലക്ഷത്തിന് മുപ്പത്തിയെണ്ണായിരത്തി എണ്ണൂറ്റി നാല്‍പ്പത്തി അഞ്ചായി ഉയര്‍ന്നതോടെയാണിത്. ഒരുദിവസം ആറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നാലാംദിവസമാണ്. ഇന്ന് ഏഴായിരത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ കോവിഡ് കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്‍ക്കിടെ കേസുകള്‍ ക്രമാതീതമായി കൂടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാംസ്ഥാനത്താണ്. അമേരിക്ക, റഷ്യ, ബ്രസീല്‍ എന്നിവ മാത്രമാണ് ഇന്ത്യയ്‍ക്ക് മുന്നില്‍. ശരാശരി 5,828 കേസുകളാണ് ഇന്ത്യ ഇപ്പോള്‍ സ്ഥിരീകരിക്കുന്നത്. അമേരിക്കയില്‍ ഇത് 22,113 ആണ്. ഒരാഴ്ചയ്‍ക്കിടെ ഇന്ത്യയില്‍ 41,000 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ഇത്  ലോകത്ത് സ്ഥിരീകരിച്ച ആകെ കേസുകളുടെ ആറു ശതമാനം വരുമെന്ന് കണക്കുകള്‍ പറയുന്നു. 24 മണിക്കൂറിനിടെ 3280 പേര്‍ സുഖംപ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 57,721ആയി. 77,103 പേര്‍ ഇപ്പോഴും ചികില്‍സയിലാണ്.

അരലക്ഷത്തിലധികം കേസുകളുമായി മഹാരാഷ്ട്ര തന്നെയാണ് രോഗവ്യാപനത്തില്‍ മുന്നില്‍. തമിഴ്നാട്ടില്‍ പതിനാറായിരത്തിലധികവും ഗുജറാത്തില്‍ പതിനായിരത്തിലധികവും കേസുകളുണ്ട്. ‍ഡല്‍ഹിയില്‍ ആകെ കേസുകള്‍ പതിനാലായിരത്തിലേക്ക് അടുക്കുകയാണ്. ബിഹാറിലെ പതിനഞ്ച് ജില്ലകളിലായി 180 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാനില്‍ 72 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കേസുകള്‍ ഏഴായിരത്തി ഒരുന്നൂറ് ആയി.

MORE IN INDIA
SHOW MORE
Loading...
Loading...