ഡൽഹി ജുമാ മസ്ജിദ് വൃത്തിയാക്കി സിഖ് സമൂഹം; പെരുനാളിന്റെ ഒരുമ; വിഡിയോ

delhi-cleaning
Photo Courtesy: Twitter/@PDWKB
SHARE

ലോക്ഡൗണിൽ അടഞ്ഞുകിടക്കുകയായിരുന്ന ഡൽഹി ജുമാ മസ്ജിദ് വൃത്തിയാക്കി സിഖ് സമുദായം. റമസാന്റെ അവസാന ദിനമായ മെയ് 23നാണ് സിഖുകാര്‍ പള്ളിയെ അണുവിമുക്തമാക്കാന്‍ ഇറങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ട്വിറ്ററിൽ ഇവരെ അഭിനന്ദിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. മികച്ച മാതൃക എന്നാണ് പലരുടെയും കമന്റുകൾ. 

‘ഡല്‍ഹിയിലെ ജുമാ മസ്ജിദ് ഇന്ന് സിഖ് സമുദായം വൃത്തിയാക്കി. ഈ നാളുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളാണ് കാണുന്നത്. മനുഷ്യത്വമാണ് എല്ലാറ്റിനും മുകളില്‍. അഭിനന്ദനങ്ങള്‍’ ഫോട്ടോയ്ക്ക് താഴെയെത്തിയ കമന്റുകളിലെന്ന് ഇങ്ങനെ. വിഡിയോ കാണാം.

MORE IN INDIA
SHOW MORE
Loading...
Loading...