ആഞ്ഞടിച്ച് ഉംപുൻ: ലോകത്തിലെ ഏറ്റവും വലിയ ആൽമരവും കടപുഴകി

amohan-storm-updates
SHARE

ലോകത്തിലെ ഏറ്റവും വലിയ ആൽമരം ഉംപുൻ ചുഴലിക്കാറ്റിൽ കടപുഴകി വീണു.ഹൗറയിലെ ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡനിൽ ഉണ്ടായിരുന്ന 270 വർഷം പഴക്കമുള്ള ആൽമരമാണ് അതിശക്തമായ കാറ്റിൽ മറിഞ്ഞു വീണത്. 15 മീറ്ററിൽ പരം വ്യാസമാണ് മരത്തിൻറെ പ്രധാന തടിക്കുണ്ടായിരുന്നതെന്ന് ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ  ശിവകുമാർ പറയുന്നു. 

1.08 കിലോമീറ്റർ ചുറ്റളവിൽ ഒരു ചെറുവനം കണക്കെ പടർന്നുപന്തലിച്ചു നിൽക്കുകയായിരുന്നു ഈ ആൽമരമുത്തശ്ശി. പത്തൊമ്പതാം നൂറ്റാണ്ടിലെ ചുഴലിക്കാറ്റിൽ മരത്തിന്റെ തടിക്കും ശിഖരങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. 

ഇതേതുടർന്ന്  ആൽമരത്തിന് ആരോഗ്യം പഴയപടി നിലനിർത്താൻ 1925  കാതലായ ഭാഗം നീക്കം ചെയ്തശേഷം ശിഖരങ്ങളിൽ നിന്നും പൊട്ടി വളരുന്ന ബാഹ്യവേരുകൾ മണ്ണിൽ ഉറപ്പിച്ചാണ് മരം നിലനിന്നിരുന്നത്. 3,600 ഓളം ബാഹ്യവേരുകൾ ഈ മരത്തിനുണ്ടായിരുന്നു എന്നാണു കണക്ക്.

ഉംപുൻ ചുഴലിക്കാറ്റ് മരത്തിൻറെ ബാഹ്യവേരുകളെയും ശിഖരങ്ങളെയുമെല്ലാം തകർത്ത അവസ്ഥയിലാണ്. എന്നാൽ കേടുപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും ശിവകുമാർ വ്യക്തമാക്കി. ഉംപുൻ നാശം വിതയ്ക്കാത്ത ഒരു ഭാഗം പോലും ബൊട്ടാണിക്കൽ ഗാർഡനിൽ അവശേഷിക്കുന്നില്ലെന്ന് ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടറായ കനകദാസ് അറിയിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...