ചെറുകിടക്കാർക്ക് പദ്ധതികൾ അപര്യാപ്തം; പിഎഫ് ആനുകൂല്യങ്ങളും ഗുണകരമാകില്ലെന്ന് സംരംഭകർ

msme-wb
SHARE

ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ അപര്യാപ്തം എന്ന് സംരംഭകർ. വായ്പകൾ നൽകാനുള്ള പദ്ധതി മേഖലയിൽ പ്രതിഫലിക്കുന്നതിനു കാല താമസം എടുക്കും. പിഎഫ് ആനുകൂല്യങ്ങൾക്ക് നിലവിലെ മാനദണ്ഡ പ്രകാരം മിക്ക സംരംഭങ്ങളും അർഹരല്ല എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു

 ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ പദ്ധതി ആണ് സാമ്പത്തിക  ഉത്തേജക പാക്കേജിന്റെ  ആദ്യഘട്ടത്തിലെ പ്രധാന ആകർഷണമായി കേന്ദ്രസർക്കാർ എടുത്തു കാണിക്കുന്നത്. എന്നാൽ പുതിയ വായ്പയ്ക്ക് അർഹരായ സംരംഭകർക്ക് മാത്രമേ ഇത് ഗുണം ചെയ്യൂ എന്ന് സംരംഭകർ പറയുന്നു . പരോക്ഷമായ സഹായം അല്ല മറിച്ച് ജീവനക്കാർക്ക് രണ്ടോ മൂന്നോ മാസത്തെ ശമ്പളം നല്കുന്നതടക്കമുള്ള നേരിട്ടുള്ള സഹായം ആണ് ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വേണ്ടത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഇത് അത്യാവശ്യമാണ് 

 പി എഫ് വിഹിതത്തിൽ  മൂന്ന് മാസത്തെ ഇളവ് ആണ് കേന്ദ്രം പ്രഖ്യാപിച്ച മറ്റൊരു പദ്ധതി. നൂറിൽ താഴെ ജീവനക്കാർ ഉള്ളതും 90 ശതമാനം തൊഴിലാളികളും 15, 000 രൂപയ്ക്ക് താഴെ ശമ്പളം ലഭിക്കുന്നതുമായ  സംരംഭങ്ങൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ഈ മാനദണ്ഡങ്ങൾ പ്രകാരം രാജ്യത്തെ ഭൂരിഭാഗം സംരംഭങ്ങളും ഇളവിന് അർഹരല്ല. സ്റ്റാർട്ടപ്പുകളെ  കുറിച്ച് ഉത്തേജക പാക്കേജിൽ  പരാമർശം ഇല്ല എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു

MORE IN INDIA
SHOW MORE
Loading...
Loading...