പാവങ്ങളുടെ ‘രണ്ടുരൂപാ ഡോക്ടർ’ ഇനിയില്ല; ജീവനെടുത്തത് കോവിഡ്: കണ്ണീര്‍

covid-doctor-death
SHARE

ഒട്ടേറെ പേർക്ക് കരുതലും ആശ്വാസവുമായിരുന്ന ‘രണ്ടു രൂപ’ ഡോക്ടർ കോവിഡ് മൂലം മരണമടഞ്ഞു. ആന്ധ്രപ്രദേശിലെ കുര്‍ണൂലിലെ ഡോ. ഇസ്മായില്‍ ഹുസ്സൈനാണ് രണ്ടുരൂപ ഡോക്ടർ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. രോഗികളിൽ നിന്നും ഫീസായി കേവലം രണ്ടുരൂപ മാത്രമായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. 

ദിവസങ്ങൾക്ക് മുൻപ് അദ്ദേഹം സുഖമില്ലാതെ ചികിൽസ തേടിയിരുന്നു. അതുവരെ ആരോഗ്യരംഗത്ത് സജീവമായിരുന്നു. മരണശേഷമാണ് അദ്ദേഹത്തിന് കോവിഡായിരുന്നു എന്ന് സ്ഥിരീകരിച്ചത്. കോവിഡ് റെഡ് സോണിലായിരുന്നു അദ്ദേഹം രോഗികള ചികിൽസിച്ചിരുന്നത്. 

പണത്തിന് വേണ്ടി ചികിൽസിക്കാത്ത ഡോക്ടർ മുൻപ് രാജ്യത്ത് തന്നെ വലിയ ചർച്ചയായിരുന്നു. തന്നെ കാണാൻ വരുന്ന രോഗികൾ എന്തുകൊടുക്കുന്നുവോ അതാണ് അദ്ദേഹത്തിന്റെ ഫീസ്. രണ്ടുരൂപയാണ് അദ്ദേഹത്തിന് സ്ഥിരം ലഭിച്ചിരുന്നത്. ഇതോടെ ജനങ്ങൾ രണ്ടുരൂപാ ഡോക്ടർ എന്ന് വിളിക്കാൻ തുടങ്ങി.

ഡോക്ടറുടെ സമീപം എപ്പോഴും ഒരു പെട്ടിയുണ്ടാകും. ഇഷ്ടമുള്ള തുക അതിൽ ഇടാം. ഡോക്ടർ ഇതൊന്നും ശ്രദ്ധിക്കില്ല. ഇനി ചില്ലറ ഇല്ലെങ്കിൽ നോട്ട് അതിൽ ഇട്ടശേഷം നൽകാൻ തീരുമാനിച്ച പണത്തിന്റെ ബാക്കി അതേ പെട്ടിയിൽ നിന്നു തന്നെ രോഗികൾക്ക് ‌എടുക്കാം. ഇത്തരത്തിൽ ജീവിതം കൊണ്ട് വിസ്മയിപ്പിച്ച ഡോക്ടറെയാണ് കോവിഡ് കവർന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...