ബിസിജി ഇന്ത്യയ്ക്ക് നേട്ടമായി; കോവിഡിന്‍റെ തീവ്രത കുറയ്ക്കുന്നു; യുഎസ് ഗവേഷകര്‍

vaccination.jpg.image.784
SHARE

ഇന്ത്യയിൽ നവജാതശിശുക്കൾക്ക് ബിസിജി നിർബന്ധമായത് കോവിഡ്  19ൻെറ തീവ്രത കുറയ്ക്കുന്നുവെന്ന് യുഎസ് ഗവേഷകർ. പഠനം സ്വാഗതം ചെയ്യുന്നുവെങ്കിലും  പൂര്‍ണമായി അംഗീകരിക്കാൻ ഇൗ ഘട്ടത്തിൽ സാധിക്കില്ലെന്നാണ് ഇന്ത്യൻ ഗവേഷകരുടെ അഭിപ്രായം.  അതീവ ശ്രദ്ധ അനിവാര്യമായ നിമിഷങ്ങളിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നും അവർ ഒാർമിപ്പിക്കുന്നു 

ഒരു കാലത്ത് കോവിഡ് പോലെ ഇന്ത്യയെ ഭയപ്പെടുത്തിയ ക്ഷയരോഗത്തെ ചെറുക്കാൻ 1948 മുതലാണ് ബിസിജി കുത്തിവയ്പ് നിർബന്ധമാക്കിയത്. ഇതുവരെ കൃത്യമായി പാലിക്കുന്ന ആ നിബന്ധന കോവിഡെന്ന മഹാമാരിയിലും ഇന്ത്യക്ക് ഒരു പരിധിവരെ രക്ഷാകവചം തീർക്കുന്നുവെന്നാണ് യുഎസ് ഗവേഷകരുടെ വിലയിരുത്തൽ. ബിസിജിക്ക് കോവിഡിനെ ഭേദമാക്കാനാകില്ല, എന്നാൽ രോഗതീവ്രത കുറയ്ക്കുന്നുണ്ടെന്നാണ്  പഠനറിപ്പോർട്ട്. ക്ഷയത്തിന് സമാനമായി കോവിഡും ശ്വാസകോശത്തെയാണ് ബാധിക്കുന്നത്.  മരണസംഖ്യ വൻതോതിൽ  ഉയരുന്ന അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നവജാതശിശുക്കൾക്ക് ബിസിജി എടുക്കുന്നത് നിർബന്ധമായി നടപ്പാക്കുന്നില്ല എന്നതും ഇവരുടെ വാദത്തിന് പിൻബലമാകുന്നു.  ക്ഷയരോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നതോടെ 1963നുശേഷം പല വികസിതരാജ്യങ്ങളും ആഗോള ബിസിജി നയങ്ങളിൽനിന്ന് പിന്നാക്കംപോയിരുന്നു. ലോകത്ത് സാർസ് രോഗം ഭീതി വിതച്ചപ്പോഴും ഇന്ത്യയെ രക്ഷപ്പെടുത്തിയത് ഇതേ വാക്സിനേഷൻ തന്നെയാണെന്നും വിലയിരുത്തപ്പെടുന്നു. കോവിഡ് രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവർത്തകരെ സംരക്ഷിക്കാൻ ബിസിജി വാക്സിനേഷന് സാധിക്കുമോയെന്ന പഠനങ്ങൾ ഒാസ്ട്രേലിയയിലും പുരോഗമിക്കുന്നുണ്ട്. 1947മുതൽ ബിസിജി നിർബന്ധമായ ജപ്പാൻ, 1920മുതൽ നടപ്പാക്കുന്ന ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ കോവിഡ് മരണനിരക്ക് കുറഞ്ഞതും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 

പഠനത്തിൻറെ ശാസ്ത്രീയയത സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ലെങ്കിലും  മുഖവിലയ്ക്കെടുക്കാമെന്നാണ് ഇന്ത്യൻ ഗവേഷകരുടെ അഭിപ്രായം.  എന്നാൽ 

ഇൗ പഠനത്തെ ആശ്രയിച്ച് കോവിഡ് പ്രതിരോധനയം രൂപീകരിക്കാനാകില്ല എന്നാണ് ഹൈദരാബാദിലെ സെല്ലുലർ ആൻഡ് മോളിക്കുലർ ബയോളജി സെൻറർ ഡയറക്ടർ രാകേഷ് മിശ്രയുടെ അഭിപ്രായം.  പ്രതിരോധമരുന്ന് കണ്ടുപിടിക്കാൻ സാധിക്കാത്തിടത്തോളം ഇത്തരം റിപ്പോരർട്ടുകളെക്കൂടി കണക്കിലെടുക്കാതെ മുന്നോട്ടുപോകാനാകില്ല 

MORE IN INDIA
SHOW MORE
Loading...
Loading...