‘മാ തുജേ സലാം’; 82കാരിയുടെ കരുതൽ പങ്കുവച്ച് ശിവരാജ്സിങ് ചൗഹാൻ; വിഡിയോ

shivaraj-singh-video-tweet
SHARE

കൊറോണ വൈറസ് കോവിഡ് 19 രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകി പ്രതിരോധനത്തിൽ പൊതുജനവും ഒപ്പം ചേരുന്ന കാഴ്ചയാണ് എങ്ങും. ‘മാ തുജേ സലാം’ എന്ന തലവാചകത്തോടെ  മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പങ്കുവച്ച വിഡിയോ കയ്യടി നേടുകയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വിഡിയോ പങ്കിട്ടിരിക്കുന്നത്.

ശലഭ ഉസ്കർ എന്ന 82കാരി തന്റെ പെൻഷൻ തുക കൂട്ടിവെച്ച സമ്പാദ്യത്തിൽ നിന്നും ഒരുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്. പത്ര വാർത്തയിൽ നിന്നാണ് ഇവർ ദുരിതാശ്വാസ നിധിയെ പറ്റി അറിയുന്നത്. ഉടൻ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. ലോക്കഡൗണിൽ ബുദ്ധിമുട്ടുന്നവർക്ക് ഇനിയും സഹായം ചെയ്യാൻ തയാറാണെന്നും ആളുകൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പങ്കുവച്ച വിഡിയോയോയിൽ ഇവർ ആവശ്യപ്പെട്ടു.

MORE IN INDIA
SHOW MORE
Loading...
Loading...