കടമെടുത്ത എല്ലാ പണവും തിരികെ നൽകാം; ധനകാര്യമന്ത്രിയോട് അപേക്ഷിച്ച് വിജയ് മല്യ

vijay-mallya-new
SHARE

ബാങ്കുകൾക്ക് കൊടുക്കാനുള്ള എല്ലാ തുകയും തിരിച്ചു നൽകാൻ തയാറാണെന്ന് വ്യക്തമാക്കി രാജ്യം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യ. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ലോക്ക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും നിലനിൽക്കുമ്പോൾ തട്ടിച്ച പണം പൂർണമായും മടക്കി നൽകാൻ തയാറാണെന്ന് വിജയ് മല്യ പറയുന്നു. 9,000 കോടി രൂപയും തിരികെ അടക്കാമെന്നാണ് ധനമന്ത്രി നിർമലാ സീതാരാമനോട് ഇയാൾ അഭ്യർഥിച്ചത്.

ബാങ്കുകൾ പണം സ്വീകരിച്ച് കണ്ടുകെട്ടിയ സ്വത്ത് വകകൾ തിരികെ നൽകാൻ തയാറാവണമെന്നും മല്യ ആവശ്യപ്പെടുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ തന്റെ ഇൗ ആവശ്യം അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇയാൾ ട്വിറ്ററിൽ കുറിച്ചു. ഇതിെനാപ്പം ജനം പുറത്തിറങ്ങരുതെന്ന ഉപദേശവും മല്യ മുന്നോട്ടുവയ്ക്കുന്നു.

സാമൂഹ്യ അകലം പാലിച്ച് വീട്ടുകാരോടും വളർത്തു മൃഗങ്ങളോടും സമയം ചെലവഴിക്കണം. ‍ഞാനും ഇപ്പോൾ അതാണ് ചെയ്യുന്നത്. പുൽവാമയിലോ കാർഗിലിലോ എതിരാളിയെ നേരിടുന്നതിലും ഭീകരമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും വിജയ് മല്യ ട്വിറ്ററിൽ കുറിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...