കൊട്ടും പാട്ടുമായി പൊലീസ്; വീട്ടിലിരുത്താന്‍ എന്തൊക്കെ പെടാപ്പാട്: വിഡിയോ

police-song-pune
SHARE

കോവിഡ് 19  ബോധവത്കരണം നടത്താൻ പല വഴികളിലൂടെ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് സർക്കാരുകളും പോലീസും. ലോക്ക് ഡൗണിൽ റോഡിലിറങ്ങുന്നവരെ തിരിച്ചു വീട്ടിൽ കയറ്റാനുള്ള ശ്രമങ്ങളും ഒരുവശത്ത്. രാജ്യത്തിന്റെ ഒട്ടുമിക്ക പ്രേദേശങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. പറഞ്ഞാൽ കേൾക്കാത്തവരെ മെരുക്കിയെടുക്കാൻ ലാത്തി മാത്രമല്ല, പോലീസിന്റെ ആയുധം.

ഛത്തീസ്ഗറിൽ പാട്ടു പാടി പോലീസ് ബോധവത്ക്കരണം നടത്തുന്ന ദൃശ്യങ്ങൾ അതിനു തെളിവ്. ബിലാസ്പുരിലെ ജനവാസ കേന്ദ്രത്തിലാണ് പോലീസുകാരൻ അഭിനവ് ഉപാധ്യായ മൈക്കെടുത്തത്. താമസക്കാർ ബാൽക്കണിയിൽ ഇറങ്ങി നിന്നു പാട്ടുകാരൻ പോലീസിനെ കയ്യടിച്ച്  പ്രോത്സാഹിപ്പിച്ചു. സൗദി അറേബ്യയിൽ നിന്നു മടങ്ങിയെത്തിയ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചത്തോടെ സംസ്ഥാനത്ത് ബോധവത്കരണം ശക്തമാണ്. നിലവിൽ 7 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഇന്ന് ഒരു മരണം സ്ഥിരീകരിച്ച പുണെയിൽ ബോധവത്കരണം നടത്താൻ തെരുവിൽ ഇറങ്ങിയതും കാക്കിക്കുള്ളിലെ കലാകാരന്മാരാണ്. ദത്താവാടി പോലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് കൊട്ടുംപാട്ടുമായി കോറോണക്കെതിരേ അണി നിരന്നത്.  നിശ്ചിത അകലത്തിൽ നിന്ന് മാസ്കും ഗ്ലൗസും അണിഞ്ഞ് മാതൃകാപരമായിരുന്നു പെർഫോമൻസ്. 

അങ്ങു തമിഴ്നാട്ടിൽ പക്ഷെ,  ജനങ്ങളെ ഇതുപോലെ വിനോദിപ്പിച്ചല്ല ബോധവത്കരണം നടത്തുന്നത്. പറഞ്ഞാൽ കേൾക്കാത്തവരെ കുറച്ച് പേടിപ്പിക്കാൻ തന്നെയാണ് ചെന്നൈ പോലീസിന്റെ തീരുമാനം. പോംവഴി ആയി കണ്ടെത്തിയതാകട്ടെ കൊറോണ വൈറസിന്റെ രൂപത്തിലുള്ള ഹെൽമറ്റും.  ഈ ഹെല്‍മെറ്റ് കണ്ട് കുട്ടികൾ പേടിച്ചു വീട്ടിലേക്കു മടങ്ങാമെന്നു മാതാപിതാക്കളെ നിർബന്ധിക്കുമാത്രേ. എന്തായാലും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...