ലോക്ക്ഡൗൺ മറികടന്ന് ബൈക്ക് അഭ്യാസം; മുട്ടിന് താഴെ വെടിവെച്ച് പൊലീസ്

gun-shot-karnataka-police
SHARE

ലോക്ക്ഡൗണ്‍ നിലനിൽക്കുമ്പോൾ എല്ലാ നിയന്ത്രണങ്ങളും മറികടന്ന് പുറത്തിറങ്ങി അക്രമം കാണിച്ച യുവാവിന്റെ കാൽമുട്ടിന് താഴെ വെടിവെച്ച് കർണാടക പൊലീസ്. ബെംഗളൂരുവിലെ സഞ്ജയ് നഗറിലാണ് സംഭവം. വെടിയേറ്റ യുവാവ് ആശുപത്രിയിൽ ചികിൽസയിലാണ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. യുവാക്കളുടെ സംഘം നിയന്ത്രണങ്ങൾ മറികടന്ന് ബൈക്കിൽ അഭ്യാസങ്ങൾ നടത്തുകയായിരുന്നു. ഇതറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. യുവാക്കളെ പറഞ്ഞയക്കാൻ ശ്രമിച്ചു. 

എന്നാൽ ഇവർ പൊലീസിനെ ആക്രമിക്കാനാണ് തുടങ്ങിയത്. പിന്നാലെ പൊലീസുകാർക്ക് നേരെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ഇതോടെയാണ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ഒരുങ്ങിയത്. ഈ സമയം പൊലീസിനെ ആക്രമിച്ച ശേഷം യുവാക്കളിൽ ഒരാൾ കടന്നു കളയാൻ ശ്രമിച്ചു. ഒടുവിൽ യുവാവിന്റെ കാൽ മുട്ടിന് താഴെ പൊലീസ് വെടിവെയ്ക്കുകയായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...