കടയ്ക്ക് മുന്നിൽ കളം വരച്ച് മമത; മാസ്ക് വിതരണം; കയ്യടിയും വിമർശനവും

mamtha-corona-move
SHARE

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇന്നത്തെ പരിപാടിയുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കോവിഡ് 19നെതിരെ പ്രതിരോധം തീർക്കാൻ ജനം വീട്ടിലിരിക്കുമ്പോൾ മുഖ്യമന്ത്രി തന്നെ ബോധവൽക്കരണത്തിന് പുറത്തിറങ്ങിയത് രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. കൊൽക്കത്തയിലെ മാർക്കറ്റുകളിലാണ് മമത ഉദ്യോഗസ്ഥർക്ക് ഒപ്പം എത്തിയത്. 

ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാനും ഭീതിയൊഴിവാക്കാനുമായിരുന്നു മമതയുടെ ഈ നീക്കം. ജനത്തിന് മുഖ്യമന്ത്രി നേരിട്ട് മാസ്ക്കുകളും വിതരണം ചെയ്തു. കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ ആളുകൾ കൂട്ടം കൂടാതിരിക്കാൻ പ്രത്യേക കളങ്ങൾ വരയ്ക്കാനും മമത തയാറായി. ഇൗ വിഡിയോ ഇപ്പോൾ ട്വിറ്ററിൽ വൈറലാണ്. ഉദ്യോഗസ്ഥരും കച്ചവടക്കാരും മാധ്യമപ്രവർത്തകരുടെയും കൂട്ടം തന്നെ മമതയ്ക്കൊപ്പം ഈ സമയം ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയം.

MORE IN INDIA
SHOW MORE
Loading...
Loading...