കോവിഡ്; തമിഴ്നാട്ടിൽ റേഷൻ കാർഡുള്ളവർക്ക് ആയിരം രൂപ നൽകും; സർക്കാർ നടപടി

ops-eps-corona
SHARE

കൊറോണ വൈറസ് കോവിഡ് 19 പ്രതിരോധനത്തെ തുടർന്ന് തമിഴ്നാട്ടിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 1000 രൂപ വീതം നൽകാൻ സർക്കാർ തീരുമാനം. ഇതുവാങ്ങാൻ ഉണ്ടാവുന്ന നീണ്ട ക്യൂ പരിഗണിച്ച് ടോക്കൺ സംവിധാനം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി ഇ.കെ പഴനിസ്വാമി അറിയിച്ചു.

ഇതോടൊപ്പം അരി, പഞ്ചസാര മറ്റ് അവശ്യവസ്തുക്കള്‍ എന്നിവയും സൗജന്യമായി നല്‍കും.

12 പേർക്കാണ് തമിഴ്നാട്ടിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.കേരളത്തിനൊപ്പം തമിഴ്നാടും മാര്‍ച്ച് 31വരെ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതിർത്തികൾ അടച്ച് കർശന പരിശോധനയാണ് തമിഴ്നാട് സർക്കാർ നടത്തുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...