ബിൽഗേറ്റ്സും ജാക്ക് മായും കോടികൾ നല്‍‌കി; ഇന്ത്യൻ കോടീശ്വരൻമാർ എവിടെ?; ചർച്ച

jack-ma-corona-tweet
SHARE

കൊറോണ വൈറസ് കോവിഡ് 19 ലോകരാജ്യങ്ങളെ പിടിച്ചുലയ്ക്കുമ്പോൾ സഹായവുമായി ലോകത്തിലെ കോടീശ്വരൻമാർ രംഗത്തെത്തിയിരുന്നു. ബില്‍ ഗേറ്റ്‌സ്, ജാക്ക് മാ എന്നിവർ കോടികളാണ് ഇതിനായി നൽകിയത്. പ്രതിരോധമരുന്ന് കണ്ടുപിടിക്കാനും പരിശോധന കിറ്റുകൾക്കും വേണ്ടിയാണ് ഇവർ കോടികൾ നൽകിയത്. എന്നാൽ ഇന്ത്യയിലെ അതി സമ്പന്നർ എന്തു ചെയ്തു എന്ന ചോദ്യമാണ് ഇപ്പോൾ ട്വിറ്ററിൽ ൈവറലാകുന്നത്. 

ഇന്നത്തെ ജനതാ കർഫ്യൂവിന് ഇന്ത്യയിലെ കോടീശ്വരൻമാർ വൻപിന്തുണ നൽകിയിരുന്നു. ആരോഗ്യപ്രവർത്തകർക്ക് കയ്യടികൾ നൽകണമെന്ന ആഹ്വാനവും ഇവർ ഏറ്റെടുത്തിരുന്നു. എന്നാൽ അതിനപ്പുറം എന്തു ചെയ്തു എന്നാണ് ഉയരുന്ന വിമർശനം. 

രാജ്യത്തിന്റെ ആകെ ബജറ്റ് തുകയേക്കാള്‍ വരും 63 വമ്പന്‍ വ്യവസായികളുടെ സമ്പത്തെന്ന പഠനം ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിൽ ചർച്ച കൊഴുക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...