ഡൽഹി കലാപം; ഉറ്റവരേയും സമ്പത്തും നഷ്ടപ്പെട്ട് ഒട്ടേറപ്പേർ; ദുരിതജീവിതം

delhi
SHARE

ഡല്‍ഹി കലാപത്തില്‍ ഉറ്റവരും സമ്പത്തും നഷ്ടപ്പെട്ടവര്‍ ഇനി എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേരാണ് ദുരിതംപേറി ക്യാപുകളില്‍ കഴിയുന്നത്. സന്നദ്ധസംഘടനകള്‍ നല്‍കുന്ന സഹായങ്ങളാണ് ഇവര്‍ക്കാശ്രയം

എട്ടാം ക്ലാസുകാരന്‍ മുഹമ്മദ് യൂസഫിന് കലാപത്തെക്കുറിച്ച് നടുക്കുന്ന ഒാര്‍മകള്‍ മാത്രം. ഇവന് നഷ്ടപ്പെട്ടത് വീട് മാത്രമല്ല നല്ല ഭാവിക്ക് ആവശ്യമായ പുസ്തകങ്ങള്‍ കൂടിയാണ്. 

ഇതുപോലെ നിരവധി കുരുന്നുകളും സ്ത്രീകളുമാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വിവിധ ക്യാമ്പുകളില്‍ അഭയം തേടിയിട്ടുള്ളത്. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവശ്യസാധനങ്ങള്‍ പോലും ഇല്ലെന്നതാണ് യാഥാര്‍ഥ്യം.

കുട്ടികളുള്ളതിനാല്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബന്ധുക്കള്‍ക്ക് കൂട്ടിരിക്കാന്‍ പോലും പലര്‍ക്കും കഴിയുന്നില്ല. സര്‍ക്കാരിന്‍റെ അടിയന്തരസഹായങ്ങള്‍ പോലും ലഭ്യമായിട്ടില്ലെന്നും ഇവര്‍ പറയുന്നു

MORE IN INDIA
SHOW MORE
Loading...
Loading...