63 അടി ഉയരം; വാരാണസിയിൽ ദീൻദയാൽ ഉപാധ്യായ പ്രതിമ അനാഛാദനം ചെയ്തു

modi-new-pic
SHARE

ആർഎസ്എസ് താത്വികാചാര്യൻ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ  പേരിലുള്ള സ്മാരക മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഒപ്പം 63 അടി ഉയരമുള്ള പ്രതിമയും അനാഛാദനം ചെയ്തു. ദലിതരുടെയും പിന്നാക്കം നിൽക്കുന്നവരുടെയും  ഉന്നമനത്തിനു പ്രവർത്തിക്കാൻ ദീൻദയാൽ ഉപാധ്യായയുടെ വാക്കുകൾ പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.  

തന്റെ ലോക്സഭാ മണ്ഡലത്തിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ മോദി 1,254 കോടി രൂപയുടെ 50 പദ്ധതികൾക്കാണു തുടക്കം കുറിച്ചത്. ഇതുൾപ്പെടെ 25,000 കോടിയുടെ വികസന പ്രവർത്തനങ്ങളാണു വാരാണസിയിൽ നടപ്പാക്കുന്നതെന്നു മോദി ചൂണ്ടിക്കാട്ടി. ദേശീയപാത, ജലപാത, റെയിൽവേ തുടങ്ങിയവയ്ക്കാണു സർക്കാർ മുൻഗണന നൽകുന്നത്. ഗംഗാ ശുചീകരണ പദ്ധതിയിൽ 7,000 കോടി ചെലവഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

up-statue-modi

ഉത്തർപ്രദേശിലെ വാരാണസി, മധ്യപ്രദേശിലെ ഓംകാരേശ്വർ, ഉജ്ജയിൻ എന്നീ 3 തീർഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഐആർടിസിയുടെ ‘മഹാ കാൽ എക്സ്പ്രസ്’ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഒറ്റരാത്രികൊണ്ട് സഞ്ചരിച്ചെത്തുന്ന സ്വകാര്യ ട്രെയിനാണിത്. കരകൗശല പ്രദർശനവും സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കർണാടക മുഖ്യമന്ത്രി ബി. എസ്. യെഡിയൂരപ്പ എന്നിവരും വിവിധ ചടങ്ങുകളിൽ പങ്കെടുത്തു.

MORE IN INDIA
SHOW MORE
Loading...
Loading...